Latest NewsNewsIndia

ഒരൊറ്റ ക്ലിക്കിൽ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയത് 17,100 കോടി: തികച്ചും സംതൃപ്തനാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പി‌എം-കിസാൻ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ കംപ്യൂട്ട൪ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാൻ തികച്ചും സംതൃപ്തനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Read also: കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി: മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത

ക൪ഷക൪ക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ 2018ൽ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 9.9 കോടിയിലധികം കർഷകർക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നൽകിയതായി കേന്ദ്രം വ്യക്തമാക്കി. ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന പദ്ധതിക്കും വിഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി തുടക്കം കുറിച്ചും. ക൪ഷക൪ക്ക് വേണ്ടിവരുന്ന കോൾഡ് സ്റ്റോറേജ്, കലക്‌ഷൻ സെന്ററുകൾ, പ്രോസസിങ് യൂണിറ്റുകൾ, മറ്റ് വികസന പ്രവ൪ത്തനങ്ങൾ, കമ്യൂണിറ്റി കൃഷി മുതലായവ തുടങ്ങുന്നതിലേക്കാണ് ഫണ്ട് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button