കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. കൊടുംകുറ്റവാളിയായ നിസാമുദ്ദീന്‍, പിടിച്ചുപറി -ലഹരി കേസുകളില്‍ ഉള്‍പ്പെട്ട അബ്ദുള്‍ ഗഫൂര്‍, ആഷിക്ക് എന്നിവരും ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ പൊലീസ് കേന്ദ്രത്തിലെത്തിച്ച ഷഹല്‍ ഷാനുവുമാണ് രക്ഷപ്പെട്ടത്. നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ബൈക്കിന്റെ പൂട്ട് പൊളിക്കുന്നതിൽ ഇയാൾ വിദഗ്ദൻ ആണ്.
Read also: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുമോ? പ്രതികരണവുമായി മുഖ്യമന്ത്രി
കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്.നാല് വാര്ഡന്മാരും പൊലീസ് സുരക്ഷയും ഉള്ള സെല്ലില്‍ നിന്നാണ് പൂട്ട് പോലും പൊളിക്കാതെ പ്രതികള്‍ രക്ഷപ്പെട്ടത്. മാനസിക വിഭ്രാന്തി കാണിച്ചതിനാല്‍ ചൊവ്വാഴ്ചയാണ് ഇവരെ ജില്ലാ ജയിലില്‍ നിന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്. സെല്ലിന്റെ പൂട്ട് പൊളിക്കാതെയാണ് രക്ഷപ്പെടല്‍ എന്നതിനാല്‍ ആസൂത്രിത നീക്കമെന്ന നിഗമനത്തിലാണ് അധികൃതർ. അതേസമയം സംസ്ഥാന വ്യാപകമായി ഊര്‍ജ്ജിതമായ തെരച്ചിലാണ് നാല് പേര്‍ക്കും വേണ്ടി നടക്കുന്നത്. അക്രമസ്വഭാവം ഉള്ളവരായതിനാല്‍ അതീവ ജാഗ്രതയോടെയാണ് നടപടികള്‍
Post Your Comments