ബെംഗളൂരു: ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ട്. എന്നിട്ടും ഈ പ്ലാറ്റ്‌ഫോമുകളില്‍ ഭൂരിഭാഗവും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള കമ്പനികളുടേതാണ്. ഇത്തരത്തില്‍ വിദേശ കനമ്പനികളുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെ ഇത് ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ചും ഡാറ്റാ ഉടമസ്ഥാവകാശത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരുന്നത്. ആ ഒരു സമയത്ത്, ഗുരുദേവ് ശ്രീ രവിശങ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ആയിരത്തിലധികം ഐ.ടി പ്രൊഫഷണലുകള്‍ ഒത്തുചേര്‍ന്ന്, ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ സോഷ്യല്‍ മീഡിയ സൂപ്പര്‍ ആപ്ലിക്കേഷന്‍ വരുകയാണ്. എലിമെന്റ്‌സ് ആപ്പ് എന്നാണ് ഈ ആപ്പിന്റെ പേര്. ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളുടെ സവിശേഷതകള്‍ സംയോജിപ്പിച്ച് ഒരൊറ്റ ഏകീകൃത അപ്ലിക്കേഷനില്‍ അവതരിപ്പിക്കുക എന്നതാണ് എലമെന്റ്‌സിന്റെ ആശയം.
ജൂലൈ 5ന് മനുഷ്യാവകാശിയും ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സ്ഥാപകനുമായ ഗുരുദേവ് ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡുവാണ് ആപ്പിന്റെ ഉദ്ഘാടനം നടത്തുക. ഉപഭോക്താക്കളുടെ സ്വകാര്യത മനസ്സില്‍ കണ്ടാണ് പരമപ്രധാനമായി എലിമെന്റ്‌സ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. രാജ്യത്തെ മികച്ച സ്വകാര്യതാ പ്രൊഫഷണലുകള്‍ ആണ് ആപ്പിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ ഇന്ത്യയില്‍ സംഭരിച്ചിരിക്കുന്നു എന്ന് മാത്രമല്ല ഉപയോക്താവിന്റെ വ്യക്തമായ അനുമതിയില്ലാതെ ആ ഡാറ്റ ഒരിക്കലും ഒരു മൂന്നാം കക്ഷിയുമായി പങ്കിടുകയുമില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.
On the occasion of Guru Purnima, the Vice President, Shri M Venkaiah Naidu virtually launched an indigenously developed social media super app- Elyments. pic.twitter.com/1R32MGiOd7
— Vice President of India (@VPSecretariat) July 5, 2020
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സര്‍വ്വസാധാരണമായി മാറിയ കോണ്‍ടാക്റ്റുകള്‍, ചങ്ങാതിമാര്‍, ഫോളോവര്‍മാര്‍ ഇവയെല്ലാം എലമെന്റസില്‍ ലഭ്യമാണ്. 8 ലധികം ഇന്ത്യന്‍ ഭാഷകളിലും ആപ്ലിക്കേഷന്‍ ലഭ്യമാകും. ഊര്‍ജ്ജസ്വലമായ ഫീഡ്, തടസ്സമില്ലാത്ത സൗജന്യ ഓഡിയോ / വീഡിയോ കോളുകള്‍, സ്വകാര്യ / ഗ്രൂപ്പ് ചാറ്റുകള്‍ എന്നിവയിലൂടെ സമ്പര്‍ക്കം പുലര്‍ത്താന്‍ എലമെന്റ്‌സ് ഉപയോക്താക്കളെ അനുവദിക്കുന്നു.
മറ്റ് ജനപ്രിയ സൈറ്റുകളില്‍ തുടര്‍ച്ചയായ സെന്‍സര്‍ഷിപ്പ് കാരണം മനസ്സ് മടുത്ത നെറ്റിസന്‍മാര്‍ക്ക് എലമെന്റസ് സൂപ്പര്‍ ആപ്പ് ഒരു ആശ്വാസമായി വരുന്നു. വ്യത്യസ്ത ചിന്താഗതിക്കാരായ ആളുകള്‍ക്കിടയില്‍ തുറന്ന സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പക്ഷപാതമില്ലാത്ത ഒരു പ്ലാറ്റ്‌ഫോമായി എലമെന്റ്‌സ് വാഗ്ദാനം ചെയ്യുന്നു. നിരവധി മാസങ്ങളായി ആയിരത്തിലധികം ആളുകള്‍ ആപ്ലിക്കേഷന്‍ ക്രൗഡ്-ടെസ്റ്റ് ചെയ്തു. 200,000-ത്തോളം ആളുകള്‍ ഇതിനകം അപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്ത് ഉപയോഗിക്കുന്നുണ്ട്.
വരും ആഴ്ചകളില്‍, എലിമെന്റ്‌സ് സമാരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് ഫീച്ചറുകള്‍:
* ഓഡിയോ / വീഡിയോ കോണ്‍ഫറന്‍സ് കോളുകള്‍
* എലിമെന്റ്‌സ് പേ വഴി സുരക്ഷിത പേയ്മെന്റുകള്‍
* ഉപയോക്താക്കള്‍ക്ക് പിന്തുടരാനും / സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയുന്ന പൊതു പ്രൊഫൈലുകള്‍
* ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത വാണിജ്യ പ്ലാറ്റ്‌ഫോം
* പ്രാദേശിക ഭാഷകളിലുള്ള ശബ്ദ കമാന്‍ഡുകള്‍
വലിപ്പത്തിലും കാഴ്ചയിലും ഒരു അദ്വിതീയ അപ്ലിക്കേഷനായ എലിമെന്റ്‌സിന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 5 ന്, ലോകമെമ്പാടുമുള്ള എല്ലാ ആപ്പ് സ്റ്റോറുകളിലും ഗൂഗിള്‍ പ്ലേ സ്റ്റോറുകളിലും എലമെന്റ്‌സ് സമാരംഭിക്കും.
ചടങ്ങില്‍ ബാബാ രാംദേവ് (പതഞ്ജലി യോഗ്പീത്ത് സ്ഥാപകന്‍), അയോദ്ധ്യ റാമി റെഡ്ഡി (രാജ്യസഭാ എംപി), സുരേഷ് പ്രഭു (മുന്‍ വാണിജ്യ – വ്യവസായ – സിവില്‍ ഏവിയേഷന്‍ മന്ത്രി), ആര്‍വി ദേശ്പാണ്ഡെ (മുന്‍ റവന്യൂ മന്ത്രി, കര്‍ണാടക സര്‍ക്കാര്‍), അശോക് പി ഹിന്ദുജ (ഹിന്ദുജ ഗ്രൂപ്പ് ഓഫ് കമ്പനീസ് (ഇന്ത്യ) ചെയര്‍മാന്‍), ജി എം റാവു (ജിഎം ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍), സഞ്ജന്‍ ജിന്‍ഡാല്‍ (ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും) എന്നിവരും പങ്കെടുക്കും.
Post Your Comments