ചെന്നൈ: ഉപരാഷ്ട്രപതിയാവാൻ തനിക്ക് ഒട്ടും തന്നെ തലര്യമില്ലായിരുന്നുവെന്നു വെങ്കയ്യ നായിഡു. മന്ത്രിസ്ഥാനം തനിക്ക് നഷ്ടപ്പെടുന്നതിനെ കുറിച്ചല്ലായിരുന്നു തന്റെ വിഷമം. ഇനി മുതൽ ബിജെപി പാർട്ടി ഓഫീസിൽ പോകാനോ പ്രവർത്തകരെ കാണാനോ സംസാരിക്കാനോ കഴിയില്ലെന്നോർത്തായിരുന്നു താൻ കരഞ്ഞത്. തനിക്ക് സാമൂഹിക രംഗത്തു പ്രവർത്തിക്കാനായിരുന്നു താല്പര്യം. ഇത് താൻ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ താൻ മറ്റ് ചിലരുടെ പേരുകളും നിർദ്ദേശിച്ചിരുന്നു.
എന്നാൽ എല്ലാവരും എന്റെ പേരാണ് നിർദ്ദേശിച്ചതെന്നു പാർട്ടിയുടെ പാർലമെന്റ് യോഗത്തിൽ അറിയിക്കുകയായിരുന്നു. അത് കേട്ടപ്പോൾ അടുത്ത ദിവസം മുതൽ തനിക്ക് പാർട്ടിഓഫീസിൽ പോകാൻ കഴിയില്ലല്ലോ എന്ന് ഓർത്തപ്പോൾ കണ്ണുനീരടക്കാൻ കഴിഞ്ഞില്ല. വളരെ ചെറുപ്പത്തിലേ താൻ പാർട്ടിയിൽ ചേർന്നതാണ്. പാർട്ടി തനിക്ക് പ്രധാനമന്ത്രി പദവി ഒഴിച്ച് മറ്റെല്ലാം തന്നു. പ്രധാനമന്ത്രി പദവിക്ക് താൻ യോഗ്യനല്ലെന്നു തനിക്കു തന്നെ അറിയാം.
എന്റെ പരിമിതികൾ എനിക്കറിയാം. വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു. ഉപരാഷ്ട്രപതിയായുള്ള തന്റെ രണ്ടുവർഷത്തെ അനുഭവം എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments