ഹൈദരാബാദ്: മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹൈദരാബാദിലെ എന്‍ജിനീയറിങ് കോളേജില്‍ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണത്. ചില രാജ്യങ്ങള്‍ അവിടെ പണ്ടു നടന്ന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഇന്ത്യയെ ഉപദേശിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം മതേതരത്തമുള്ള രാജ്യം ഇന്ത്യയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടാകാം. അതിന്റെ പേരില്‍ രാജ്യത്തെ മുഴുവന്‍ ഏതെങ്കിലും തരത്തില്‍ മുദ്രകുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും വെങ്കയ്യ നായിഡു പറയുകയുണ്ടായി.
മതമോ വിശ്വാസമോ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും തുല്യ പരിഗണനയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. മത സ്വാതന്ത്രവും നാനാത്വവും ഇന്ത്യ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തേയും ഇന്ത്യയോട് താരതമ്യപ്പെടുത്താനാവില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
Post Your Comments