CricketLatest NewsNewsSports

അന്ന് ആ താരം കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി ; പാക് താരത്തിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ പരിശീലകന്‍

പാകിസ്ഥാന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്ന സമയത്ത് പാകിസ്ഥാന്‍ മുന്‍ താരം യൂനിസ് ഖാന്‍ കഴുത്തില്‍ കത്തിവച്ച് തന്നെ ഭീഷണിപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി മുന്‍ സിംബാബ്‌വെ താരം കൂടിയായ ഗ്രാന്റ് ഫ്‌ലവര്‍. 2014 മുതല്‍ 2019 വരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ഫ്‌ലവര്‍, ബുധനാഴ്ച ഫോളോ ഓണ്‍ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ എന്ന ലൈവ് ചാറ്റിലാണ് ഈ സംഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്.

മുന്‍ സിംബാബ്വെ ക്രിക്കറ്റ് കളിക്കാരനായ തന്റെ ബാറ്റിംഗ് ടിപ്പുകളുമായി യൂനിസിന് വിയോജിപ്പുണ്ടായിരുന്നുവെന്നും ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ 2016 ല്‍ പാകിസ്ഥാന്‍ നടത്തിയ ഓസ്ട്രേലിയന്‍ പര്യടനത്തിനിടയിലാണ് അദ്ദേഹം കഴുത്തിലേക്ക് ഒരു കത്തി കൊണ്ടുവന്നതെന്നും നാല്‍പ്പത്തൊമ്പതുകാരനായ ഫ്‌ലവര്‍ പറഞ്ഞു.

”ബ്രിസ്ബെയ്നില്‍ നടന്ന ടെസ്റ്റിനിടെ, പ്രഭാതഭക്ഷണ സമയത്ത്, ഞാന്‍ യൂനിസ് ഖാന് കുറച്ച് ബാറ്റിംഗ് ഉപദേശം നല്‍കാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം എന്റെ ഉപദേശത്തോട് ദയ കാണിക്കാതെ എന്റെ തൊണ്ടയില്‍ ഒരു കത്തി കൊണ്ടുവന്നു, മുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍ അടുത്തിരിക്കുമ്പോഴാണ് സംഭവം. തുടര്‍ന്ന് അദ്ദേഹം ഇടപെടേണ്ടിവന്നു. ‘വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. പക്ഷേ അത് പരിശീലനത്തിന്റെ ഭാഗമാണ്. ”ഫ്‌ലവര്‍ പറഞ്ഞു.

സംഭവം പുറത്തുവന്ന ശേഷം ആര്‍തര്‍ സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. യൂനിസ് ഖാന്റെ കയ്യില്‍ ഉണ്ടായിരുന്ന ഡൈനിംഗ് കത്തി ആയിരുന്നു അത്. ഞാന്‍ യൂനിസിനെ ശാന്തനാക്കി, രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹം റണ്‍സ് നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് നന്ദിയോടെ ചെയ്തു, ” ആര്‍തര്‍ പറഞ്ഞു. ദ്യ ഇന്നിംഗ്സില്‍ യൂനിസ് ഒരു ഗോള്‍ഡന്‍ ഡക്കും രണ്ടാമത്തേതില്‍ 65 റണ്‍സും നേടി. സിഡ്നിയില്‍ പുറത്താകാതെ 175 റണ്‍സിനേടി അദ്ദേഹം ആ ഓസ്ട്രേലിയന്‍ പര്യടനം അവസാനിപ്പിച്ചു. അദ്ദേഹം പറഞ്ഞു. സിംബാബ്വെയ്ക്കായി 67 ടെസ്റ്റില്‍നിന്ന് 3457 റണ്‍സും 221 ഏകദിനങ്ങളില്‍നിന്ന് 6571 റണ്‍സും നേടിയ താരമാണ് ഗ്രാന്റ് ഫ്‌ലവര്‍.

2017 ല്‍ വിരമിച്ച ശേഷം യൂനിസ് ഖാന്‍ പാക്കിസ്ഥാന്റെ ബാറ്റിംഗ് പരിശീലകനായി ഈ വര്‍ഷം ആദ്യം നിയമിക്കപ്പെട്ടു. പാക്കിസ്ഥാനായി 118 ടെസ്റ്റുകളില്‍ കളിച്ച യൂനിസ് ഖാന്‍ 52.05 ശരാശരിയില്‍ 10,099 റണ്‍സ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button