ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സാജിദ് മിര്‍ ( മജീദ്), 2019 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസര്‍ എന്നിവര്‍ പാകിസ്താനില്‍ ഐ.എസ്.ഐയുടെ ഉയര്‍ന്ന സുരക്ഷയില്‍ കഴിയുകയാണെന്നു യു.എസ്. ഇരുവരെയും വിചാരണ ചെയ്യാന്‍ പാകിസ്താന് തയാറാകുന്നില്ലെന്നും ഭീകരതയെക്കുറിച്ചുള്ള യു.എസ്. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍. ഇരുവരും രാജ്യത്തില്ലെന്നാണു പാക് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത്.
യു.എസ്. തലയ്ക്ക് 50 ലക്ഷം ഡോളര്‍(ഏകദേശം 3,780 കോടി രൂപ) വിലയിട്ട സാജിദ് മിര്‍ (44) റാവല്‍പിണ്ടിയിലോ ലാഹോറിലോ ആണ് കഴിയുന്നത്. വിദേശരാജ്യങ്ങളില്‍നിന്നു ഭീകരരെ തെരഞ്ഞെടുക്കുന്നതിന്റെയും പാകിസ്താനിലെ ക്യാമ്പുകളില്‍ പരിശീലനം നല്‍കുന്നതിന്റെ ചുമതല സാജിദിനായിരുന്നു. കറാച്ചി പ്ര?ജക്ട് എന്നപേരില്‍ അറിയപ്പെട്ട ഐ.എസ്.ഐയുടെ ഇന്ത്യന്‍ മുജാഹിദിന് പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണിയാള്.
പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസര്‍ പാക് പഞ്ചാബ് പ്രവിശ്യയിലെ ഭവല്‍പുരില്‍ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്താണു കഴിയുന്നത്. രാജ്യത്തലവന്‍മാര്‍ക്കു നല്കുന്ന ലെവല്‍ ഏഴ് സുരക്ഷയാണു പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇയാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണവേളയില്‍ ഛബാദ്ഹൗസില് ഹോള്‍ട്സ്ബെര്‍ഗ് ദമ്പതിമാര്‍ക്കുനേരേ നിറയൊഴിക്കാന്‍ ലഷ്കറെ തോയിബ ഭീകരര്‍ക്കു നിര്‍ദേശം നല്കിയതു സാജിദാണ്.
സാജിദ് മിറിനെ 2012 ലും മസൂദ് അസറിനെ 2019 മേയ് ഒന്നിനും ആഗോളഭീകരരായി പ്രഖ്യാപിച്ചിരുന്നു. അസറിനെ ഭീകരാനായി പ്രഖ്യാപിക്കുന്നത് യു.എന്‍. രക്ഷാസമിതിയില്‍ ചൈന നാലു തവണ തടസപ്പെടുത്തിയിരുന്നു. ഭീകരസംഘടനാ നേതാവെന്ന നിലയില്‍ അസര്‍ പാകിസ്താനില്‍ സജീവമാണെന്നും എന്നാല്‍, സാജിദ് മിര്‍ ഐ.എസ്.ഐയുടെ നിര്‍ദേശപ്രകാരം അധികം ശ്രദ്ധയില്‍പ്പെടാതെ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments