COVID 19KeralaLatest NewsNews

കൊല്ലം ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു : ഒരു കണ്ടയിന്‍മെന്റ് സോണ്‍ കൂടി

കൊല്ലം • രണ്ടു വയസുള്ള ആണ്‍കുട്ടിയും ആറു വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (ജൂണ്‍ 25) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ സൗദിയില്‍ നിന്നും നാലുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും ഒരാള്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്.

കല്ലുംതാഴം സ്വദേശികളായ രണ്ടു വയസുള്ള ആണ്‍കുട്ടി, ആറു വയസുള്ള പെണ്‍കുട്ടി, ഓച്ചിറ വവ്വാക്കാവ് സ്വദേശി(40 വയസ്), കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി(30 വയസ്), കരീപ്ര വാക്കനാട് സ്വദേശി(34 വയസ്), പവിത്രേശ്വരം കൈതക്കോട് സ്വദേശി(44 വയസ്), കണ്ണനല്ലൂര്‍ സ്വദേശി(24 വയസ്), വെസ്റ്റ് കല്ലട കരാളിമുക്ക് സ്വദേശി(27 വയസ്), തഴവ സ്വദേശി(51 വയസ്), വെട്ടിക്കവല കോട്ടവട്ടം സ്വദേശി(40 വയസ്), കരിക്കോട് സ്വദേശി(42 വയസ്), കരുനാഗപ്പള്ളി തഴവ സ്വദേശി(35 വയസ്), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 25) കോവിഡ് സ്ഥിരീകരിച്ചത്.

കല്ലുംതാഴത്തെ സഹോദരങ്ങളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജൂണ്‍ 13 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ഓച്ചിറ വവ്വാക്കാവ് സ്വദേശി ജൂണ്‍ 20 ന് സൗദി ദമാമില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
ഇളമ്പള്ളൂര്‍ സ്വദേശി ജൂണ്‍ 14ന് ദുബായില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
കരീപ്ര വാക്കനാട് സ്വദേശി ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പവിത്രേശ്വരം കൈതക്കോട് സ്വദേശി ജൂണ്‍ 15 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കണ്ണനല്ലൂര്‍ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
വെസ്റ്റ് കല്ലട കാരാളിമുക്ക് സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
തഴവ സ്വദേശി ജൂണ്‍ 19 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
വെട്ടിക്കവല കോട്ടവട്ടം സ്വദേശി ജൂണ്‍ 16 കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
കരിക്കോട് സ്വദേശി ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
കരുനാഗപ്പള്ളി തഴവ സ്വദേശി ജൂണ്‍ 19 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും കൂട്ടുകാരനോടൊപ്പം ടാക്‌സിയില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ ആരും രോഗമുക്തി നേടിയിട്ടില്ല.

കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

നിലവില്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകള്‍ക്ക് പുറമേ ഒന്‍പതാം വാര്‍ഡ് കൂടി കണ്ടയിന്‍മെന്റ് സോണായി നിശ്ചയിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button