Latest NewsIndia

വാരിയം കുന്നന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് കെ.പി.സി.സി ആദ്യ പ്രസിഡന്റ് കെ.മാധവന്‍ നായരുടെ കൂടെയോ അതോ ഇടത് പക്ഷത്തിന്റെ കൂടെയോ എന്ന് വ്യക്തമാക്കണം: അഡ്വ കെ ഗോപാലകൃഷ്ണന്‍

ഗാന്ധിജിയും, അംബേദ്കറും, ആനി ബസന്റും സമൂഹത്തോട് വിളിച്ച്‌ പറഞ്ഞ സത്യങ്ങള്‍ രേഖകളായി കിടക്കുന്നു. തകഴിയും, ഉറൂബും നാലപ്പാടനും രചിച്ച സാഹിത്യങ്ങളില്‍ മാപ്പിള ലഹളയിലെ ക്രൂരത വരച്ച്‌ കാട്ടുന്നുണ്ട്.

തിരുവനന്തപുരം: വാരിയം കുന്നന്റെ വിഷയത്തില്‍ കെ.പി.സി.സി ആദ്യ പ്രസിഡന്റും മതേതരവാദിയുമായിരുന്ന കെ.മാധവന്‍ നായരുടെ കൂടെയാണോ, അതോ മാപ്പിള ലഹളയെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന ഇടത് പക്ഷത്തിന്റെ കൂടെയാണോ, കോണ്‍ഗ്രസ്സ് എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍.ചരിത്രത്തെ വളച്ചൊടിച്ച്‌ സമൂഹം മറക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നന്ദികേടാണ്.

ഹൃദയത്തിലെ മുറിവുകള്‍ വിങ്ങി നീറിയിട്ടും , സ്വയം ഉണക്കാന്‍ ശ്രമിക്കുമ്ബോഴാണ്, മുറിവുകളില്‍ ഉപ്പ് തേച്ച്‌ പഴുപ്പിക്കാന്‍ ഇടത് പക്ഷവും, മതമൗലിക വാദികളും ശ്രമിക്കുന്നത്.ഇതൊന്നും കണ്ടില്ലന്ന് നടിച്ച്‌ കണ്ട സത്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ വഴിപോക്കരായി മാറാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കരുത് യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകണം .

സംഘടിത വോട്ടിന് വേണ്ടി ചരിത്രത്തെ നിഷേധിച്ചാല്‍ ചരിത്രം തിരിച്ചടിക്കുമെന്നതാണ് കാലം മറ്റ് പല സംസ്ഥാനങ്ങളിലുംകാണിച്ച്‌ തരുന്നതെന്ന് കോണ്‍ഗ്രസ്സ് മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.ദുരവസ്ഥയില്‍ മഹാകവി കുമാരനാശാന്റെ വരികള്‍ മലയാളികള്‍ മറന്നിട്ടില്ല. ഗാന്ധിജിയും, അംബേദ്കറും, ആനി ബസന്റും സമൂഹത്തോട് വിളിച്ച്‌ പറഞ്ഞ സത്യങ്ങള്‍ രേഖകളായി കിടക്കുന്നു. തകഴിയും, ഉറൂബും നാലപ്പാടനും രചിച്ച സാഹിത്യങ്ങളില്‍ മാപ്പിള ലഹളയിലെ ക്രൂരത വരച്ച്‌ കാട്ടുന്നുണ്ട്.

പി. വി.കെ നെടുങ്ങാടിയും, പി.സി.എം രാജയും, ദിവാന്‍ ഗോപാലന്‍ നായരും രേഖപ്പെടുത്തിയ ചരിത്ര ഗ്രന്ഥങ്ങളിലും മാപ്പിള ലഹളയെ തുറന്ന് കാട്ടുന്നു. പറച്ചി പെറ്റ പന്തിരുകുലവും, ആഴ് വാഞ്ചേരി തമ്പ്രാക്കളും എഴുത്തഛനും പൂന്താനവും മേല്‍പ്പത്തൂരും വള്ളത്തോളും ഇടശ്ശേരിയും നാലപ്പാടനും ജനിച്ച മണ്ണ്, പരശുരാമന്‍ വേദ പ0നത്തിനായി സൃഷ്ടിച്ച ശുകപുരവും , സാംസ്‌കാരിക പാരമ്പര്യം പേറുന്ന ഭാരതപ്പുഴയും എല്ലാം ഇണചേര്‍ന്ന ഇന്നലത്തെ സാംസ്‌കാരിക കേരളത്തിന്റെ ഹൃദയഭൂമി എങ്ങിനെ ഇന്നത്തെ മലപ്പുറമായി എന്ന ചരിത്രം പഠിച്ചിട്ട് വേണം മാപ്പിള ലഹളയെ സിനിമയാക്കി അവതരിപ്പിക്കാന്‍.

ആഷിക് അബു വിന്റെ രാഷ്ട്രിയം രാജ്യദ്രോഹ പാരമ്പര്യത്തിന്റേതാണ്. പ്രളയ ഫണ്ട് അടിച്ച്‌ മാറ്റിയ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ പൃഥ് രാജ് വീഴാന്‍ പാടില്ലായിരുന്നു. നാളെ പുതിയ വീക്ഷണവുമായി ഒരാള്‍ ഗോഡ്‌സെ യെ ആവിഷ്‌കരിച്ചാല്‍ പൃഥ് രാജ് അഭിനയിക്കുമൊ? നടീനടന്മാരുടെ വേഷപകര്‍ച്ചക്ക് പൂര്‍ണ്ണ സ്വാതന്ത്യമുണ്ട്, ആര്‍ക്കും ഏത് വേഷത്തിലും അഭിനയിക്കാം പക്ഷെ പണത്തിനും പ്രശസ്തിക്കും വേണ്ടി ചരിത്രത്തോട് നന്ദികേട് കാട്ടരുത്.

സിനിമ എടുക്കുന്നവര്‍ തുഞ്ചന്‍ പറമ്ബില്‍ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറാകുമൊ?അതിന് മുന്‍കൈ എടുക്കുവാന്‍ പൃഥ് രാജിന് കഴിയുമൊ? മലപ്പുറത്തിന്റെ ചരിത്രം തപ്പുമ്പോള്‍ എഴുത്തഛനെ വിസ്മരിക്കാന്‍ കഴിയില്ലല്ലൊ? കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ മാധവന്‍ നായര്‍ ശരിയൊ തെറ്റൊ എന്ന് കോണ്‍ഗ്രസ്സ് നേതൃത്യം വ്യക്തമാക്കണം. അദ്ദേഹം എഴുതായ മലബാര്‍ കലാപം എന്ന മാത്രുഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തെ കുറിച്ച്‌ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കണം. ഗോപാലകൃഷ്ണൻ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button