കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. കോവിഡിന്റെ പശ്ചാത്തലത്തിലും രൂപയുടെ മൂല്യത്തകര്‍ച്ചയിലും സ്വര്‍ണ്ണവില വീണ്ടും കുതിച്ചു കയറുകയാണ്.ഇന്ന് മമാത്രം വര്‍ധിച്ചത് 240 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് പവന് 35,760 രൂപയായി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണിത്.
35,520 ആയിരുന്നു ഇന്നലത്തെ വില. ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ രേഖപ്പെടുത്തിയ 34, 160 ആയിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപയോക്താക്കളായ ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും കോവിഡ് പ്രതിസന്ധി മൂലം വിപണികളില്‍ നിലനില്‍ക്കുന്ന അസ്ഥിരതയുമാണു സ്വര്‍ണവില കൂടാന്‍ കാരണം. കോവിഡ് പ്രതിസന്ധി ഇനിയും കൂടുതല്‍കാലം നീണ്ടുനില്ക്കാന് സാധ്യതയുള്ളതിനാല്‍ സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത.
Post Your Comments