കൊല്ലം: ഉത്രവധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സൂരജ്. ഫെബ്രുവരി 29ന് പറക്കോട്ടെ വീടിന്റെ സ്റ്റെയര്‍കേസില്‍ കണ്ട അണലിയെ ഉത്രയെ അപായപ്പെടുത്താന്‍ കട്ടിലിന് അടിയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്നതാണെന്നാണ് വെളിപ്പെടുത്തൽ. ചാക്കിന്റെ സുഷിരത്തിലൂടെ പുറത്തുചാടിയ പാമ്പ് ബെഡ്റൂമില്‍നിന്ന് സ്റ്റെയര്‍കേസില്‍ എത്തിയെന്നാണ് സൂരജ് വ്യക്തമാക്കിയത്. ഒടുവില്‍ അന്നത്തെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നെന്നും പ്രതി പറയുന്നു.
പിന്നീട് മാര്‍ച്ച് രണ്ടിന് വൈകിട്ട് വിറകുപുരയില്‍ പാമ്പിനെ കൊണ്ടുവന്ന് വെച്ചശേഷം രാത്രിയിൽ അവിടെ നിന്ന് എടുത്ത് പാമ്പിനെ ബെഡ്റൂമില്‍ കട്ടിലിന്റെ അടിയില്‍ കൊണ്ടുവയ്ക്കുകയും രാത്രിയില്‍ ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടെന്നും സൂരജ് അന്വേഷകസംഘത്തോട് പറഞ്ഞു. അതേസമയം അതിനിടെ പ്രതി സൂരജുമായി ക്രൈംബ്രാഞ്ച് സംഘം പറക്കോട്ടെ വീട്ടില്‍ രണ്ടാമതും തെളിവെടുപ്പ് നടത്തി. ഉത്രയെ അപായപ്പെടുത്താനുള്ള ആദ്യ ശ്രമത്തിന്റെ കൂടുതല്‍ തെളിവുകള്‍ക്കായാണ് ശനിയാഴ്ച ക്രൈം ബ്രാഞ്ച് കൊല്ലം റൂറല്‍ ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്.
Post Your Comments