Latest NewsIndiaInternational

ചൈന പുറത്ത്, പ്രധാന ലോക ശക്തികളായ ഏഴു രാജ്യങ്ങളുടെ കൂട്ടായ്മയായ ജി- 7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന പുതിയ ആഗോള കൂട്ടായ്മ ജി-11 വരുന്നു

വാഷിംഗ്ടണ്‍: ഇന്ത്യയെ ഉള്‍പ്പെടുത്തി ലോക രാജ്യങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാൻ അമേരിക്കന്‍ നീക്കം. ലോക ശക്തികളായ പധാന ഏഴുരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന ജി-11 രൂപീകരിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ചൈനയെകൂടി ഉള്‍പ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല. അമേരിക്കയ്ക്കു പുറമെ ബ്രിട്ടന്‍,കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി-7 ല്‍ ഉള്ളത്.

ഇന്ത്യയ്ക്ക് പുറമെ റഷ്യ, ആസ്‌ട്രേലിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് ജി -11 രൂപീകരിക്കുക. നേരത്തെ ജി -8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോളാണ് ജി -7 ആയത്. അടുത്ത ജി -7 ഉച്ചകോടി അമേരിക്കയിലാണ്.അതിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് ഔദ്യോഗിക ക്ഷണിക്കുകയും മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ഐക്യരാഷ്ട സംഘടന പോലെ എല്ലാ രാജ്യങ്ങള്‍ക്കും അംഗത്വമുള്ള സംഘടനകള്‍ക്ക് പുറമെ ഇന്ത്യ അംഗമായ രണ്ട് പ്രധാന കൂട്ടായ്മകളാണുള്ളത്. സാര്‍ക്കും ബ്രിസ്‌ക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കുട്ടായ്മയായ സാര്‍ക്കില്‍ ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക ബംഗ്ലാദേശ്, ഭൂട്ടാന്‍,അഫ്ഗാനിസ്ഥാന്‍ എന്നീ 9 രാജ്യങ്ങളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button