തിരുവനന്തപുരം: മുന്നോക്ക – പിന്നാക്ക- പട്ടികജാതി-പട്ടികവർഗ്ഗ ഭേദമന്യേ നേതാക്കൾ ബിജെപി വേദിയിൽ. ബി ജെ പി സംസ്ഥാന സമിതി സംഘടിപ്പിച്ച സാമുദായ നേതൃസംഗമ വേദിയിലാണ് നേതാക്കൾ ഓൺലൈൻ ആയി പങ്കെടുത്തത്. വീഡിയോ കോൺഫറൻസ് ശ്രീ. കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
നമ്പൂതിരി സമൂഹം മുതൽ വനവാസി സഹോദരൻമാർ വരെ നേരിടുന്ന വിവിധ വിഷയങ്ങൾ ഹിന്ദു സമുദായ സംഘടനാ നേതാക്കൾ ചർച്ചചെയ്തു. കൊറോണ കാലഘട്ടത്തിൽ നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജും തുടർന്ന് നടപ്പാക്കുന്ന വിപ്ലവകരമായ നിലപാലുകളും അഭിനന്ദിക്കപ്പെട്ടു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
BJP സംസ്ഥാന സമിതി സംഘടിപ്പിച്ച സാമുദായ നേതൃസംഗമം ; വീഡിയോ കോൺഫറൻസ് ശ്രീ. കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നമ്പൂതിരി സമൂഹം മുതൽ വനവാസി സഹോദരൻമാർ വരെ നേരിടുന്ന വിവിധ വിഷയങ്ങൾ ഹിന്ദു സമുദായ സംഘടനാ നേതാക്കൾ ചർച്ചചെയ്തു. കൊറോണ കാലഘട്ടത്തിൽ നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജും തുടർന്ന് നടപ്പാക്കുന്ന വിപ്ലവകരമായ നിലപാലുകളും അഭിനന്ദിക്കപ്പെട്ടു.
പല സമുദായനേതാക്കളും ആദ്യമായാണ് വീഡിയോ കോൺഫ്രൻസ് വഴി ഒരു യോഗത്തിൽ പങ്കെടുത്തത് എന്നതും ശ്രദ്ധേയമായി. മുന്നോക്ക പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് രാജ്യത്തെക്കുറിച്ചും കൊറോണ – കൊറോണാനന്തര കാലഘട്ടത്തെക്കുറിച്ചും ചർച്ച ചെയ്തു.
മറ്റു രാഷ്ട്രീയപാർട്ടികൾ ഒരോ സമുദായത്തിലും സമുദായങ്ങൾ തമ്മിലും പരസ്പരം അടിപ്പിച്ച് മുതലെടുക്കുമ്പോൾ , എല്ലാവരേയും ഒരു വേദിയിൽ ഒരുമിച്ച് കൊണ്ടു വന്ന BJP ശ്രമം പ്രശംസിക്കപ്പെട്ടു. BJP സംസ്ഥാന നേതാക്കളായ ഷാജിമോൻ വട്ടേക്കാട്, മാറാട് രാധാകൃഷ്ണൻ , ശ്രീമതി.രാജി പ്രസാദ് . എന്നിവരോടൊപ്പം വിവിധ സമുദായ സംഘടനകളുടെ അഖിലേന്ത്യാ , സംസ്ഥാന നേതാക്കളുമാണ് പങ്കെടുത്തത്.
Post Your Comments