ന്യൂഡല്‍ഹി : രാത്രി റോഡില്‍ മറ്റൊരാളുമായി സംസാരിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദക്ഷിണപുരിയിലാണ് സംഭവം നടന്നത്. വിജയ്കുമാര്‍(33) ആണ് അഞ്ച് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ അംബേദ്ക്കര്‍ നഗര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഓട്ടോ ഡ്രൈവറായ വിജയ് കുമാര്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് സമീപത്തുള്ള ഭാര്യ വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ അവിടെയും ഭാര്യയെ കണ്ടിരുന്നില്ല. ഇതിനിടെയാണ് തെരുവിലെ മറ്റൊരു ഭാഗത്ത് റോഡരികില്‍ ഭാര്യ മറ്റൊരാളുമായി സംസാരിച്ച് നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കുകയും വീട്ടിലെത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments