ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ വീഴുമെന്ന് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. 24 സീറ്റുകളിലും കോണ്‍ഗ്രസ് തന്നെയാണ് വിജയം നേടുകയെന്നും ഇക്കാര്യത്തില്‍ ഒരു ആശങ്കയും തനിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
Read also: കാമുകിയുടെ വീട്ടിൽ ക്വാറന്റൈനിലാക്കിയ അഭിഭാഷകന് മുങ്ങി
ഇപ്പോള്‍ എല്ലാ വോട്ടര്‍മാര്‍ക്കും ധാരണയുണ്ട്. അവര്‍ നിശബ്ദമായിരുന്നാലും ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ അറിയാം. ചതിക്കപ്പെടുന്നതിനെ അവര്‍ എതിര്‍ക്കുന്നു. ബിജെപി സര്‍ക്കാരിന് ഉപതെരഞ്ഞെടുപ്പിനെ അതിജീവിക്കാനാവില്ല. 20 മുതല്‍ 22 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. അതിന് ശേഷം ബി.ജെ.പിക്ക് പിടിച്ചുനില്ക്കാനാകുമോയെന്നും കമല്‍നാഥ് ചോദിക്കുകയുണ്ടായി.
Post Your Comments