തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ മടക്കി അയക്കല്‍ , കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് ചീഫ് സെക്രട്ടറി ടോം ജോസ് മുന്നോട്ട് വെച്ചിരിക്കുന്നത്. കേരളത്തില്‍ തുടരാന്‍ താത്പര്യപ്പെടുന്നവരെ നിര്‍ബന്ധിച്ച് അയയ്ക്കരുത്. പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദേശം നല്‍കി.
read also : നാട്ടിലേക്ക് പോകാനായി സിമന്റ് മിക്‌സറിനുള്ളില്‍ ഒളിച്ച് കടക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളികള്‍ പിടിയില്‍
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്തു നിന്ന് ഇന്നും ട്രെയിന്‍ സര്‍വീസുണ്ടാകും. ബിഹാറിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സര്‍വീസ്. ലോക്ക്ഡൗണ്‍ കാലത്ത് ജോലി ചെയ്യുന്നവരെ പോലും നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നത് അടക്കമുള്ള സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
Post Your Comments