സിംഗപ്പുര്‍ : ഇന്ത്യ -യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ കോവിഡില്‍ നിന്ന് മുക്തമാകാന്‍ വേണ്ട ദിവസങ്ങളെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് . രോഗവ്യാപനമില്ലായ്മ എന്ന നിലയിലേയ്ക്ക് ഇന്ത്യ എത്രയും പെട്ടെന്ന് എത്തുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ 25 ആകുന്നതോടെ ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് പഠനം. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡല്‍ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ (എസ്യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തില്‍ 97% കുറവുണ്ടാകും. മേയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തും. ജൂലൈ 25ന് പുതിയ രോഗികള്‍ രാജ്യത്ത് ഇല്ലാതാകുന്ന, 100% രോഗവ്യാപനമില്ലായ്മ എന്ന നിലയിലേക്ക് ഇന്ത്യയെത്തുമെന്നും എസ്യുടിഡി വ്യക്തമാക്കുന്നു
രോഗബാധയ്ക്കു സാധ്യതയുളളവര്‍, രോഗം ബാധിച്ചവര്‍, മുക്തരായവര്‍ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്‌ഐആര്‍ (സസെപ്റ്റിബ്ള്‍-ഇന്‍ഫെക്റ്റഡ്‌റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് ഇതിനായി എസ്യുടിഡി ഗവേഷകര്‍ അവലംബിച്ചത്. ഇതുപ്രകാരം മേയ് 29 ആകുമ്പോഴേക്കും ലോകത്ത് കോവിഡ് വ്യാപനം 97 ശതമാനവും ജൂണ്‍ 16 ആകുമ്പോഴേക്കും 99 ശതമാനവും കുറയും. ലോകത്തുനിന്നു പൂര്‍ണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബര്‍ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു.
.യുഎഇയില്‍ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മേയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂര്‍ണമായും കോവിഡ് മുക്തമാവുക (ഏപ്രില്‍ 24 വരെയുള്ള കണക്കനുസരിച്ചാണ് താഴെയുള്ള ഗ്രാഫുകള്‍ തയാറാക്കിയിരിക്കുന്നത്)
സൗദിയില്‍ മേയ് 21 ആകുമ്പോഴേക്കും രോഗവ്യാപനത്തില്‍ 97% കുറവുണ്ടാകും. മേയ് 29 ആകുമ്പോഴേക്കും 99 ശതമാനവും. പൂര്‍ണമായും രോഗവ്യാപനം ഇല്ലാതാകാന്‍ ജൂലൈ 10 വരെ കാത്തിരിക്കണം.
യുഎസില്‍ രോഗവ്യാപനം മേയ് 11 ആകുമ്പോഴേക്കും 97% കുറയുമെന്ന് പഠനം പറയുന്നു. മേയ് 23 ആകുമ്പോഴേക്കും 99 ശതമാനവും. യുഎസില്‍ പൂര്‍ണമായും കോവിഡ് രോഗവ്യാപനം ഇല്ലാതാകാന്‍ ഓഗസ്റ്റ് 26 വരെ കാത്തിരിക്കണം
പാക്കിസ്ഥാനില്‍ ജൂണ്‍ 8 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും ജൂണ്‍ 22 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ഓഗസ്റ്റ് 31ന്.
റഷ്യയില്‍ മേയ് 19 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും മേയ് 27 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക ജൂലൈ 19ന്
ബഹ്റൈനില്‍ ഓഗസ്റ്റ് 6 ആകുന്നതോടെ രോഗവ്യാപനത്തില്‍ 97 ശതമാനവും സെപ്റ്റംബര്‍ 8 ആകുന്നതോടെ 99 ശതമാനവും കുറവുണ്ടാകും. 100 ശതമാനത്തിലെത്തുക 2021 ഫെബ്രുവരി 11ന്.
Post Your Comments