KeralaLatest NewsEducationNews

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ ലോക്ക് ഡൗണിന് ശേഷം നടത്താൻ സാധ്യത

തിരുവനന്തപുരം : കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്തു നിർത്തി വെച്ച എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​ക​ള്‍ ലോക്ക് ഡൗണിന് ശേഷം നടത്താൻ സാധ്യത. ലോ​ക്ക്ഡൗ​ണ്‍ മെ​യ് മൂ​ന്നി​ന് അ​വ​സാ​നി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പരീക്ഷ  മെ​യ് 10നു​ശേ​ഷം നടത്താനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങാൻ തീരുമാനിച്ചത്.

Also read : ഇടിമിന്നലിൽ 5 മരണം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പെട്ടെന്ന് പൂർത്തിയാക്കി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സർക്കാരും വിദ്യാഭ്യാസവകുപ്പും ലക്ഷ്യമിടുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ. ഇതു വഴി സാമൂഹിക അകലം കർശനമായി പാലിക്കാനും സാധിക്കും. കേരളത്തിന് പുറത്തും പല കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്. ലക്ഷദ്വീപിലും ​ഗൾഫിലും കേരള സിലബസിലുള്ള സ്കൂളുകളുണ്ട്. ഇവിടുത്തെ സാഹചര്യം കൂടി പരി​ഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക. പ്ലസ് വൺ പരീക്ഷ നീട്ടിവയ്ക്കുന്ന കാര്യവും സ‍ർക്കാർ ആലോചിക്കുന്നുണ്ട്..ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button