Latest NewsKeralaNews

‘പഞ്ചാബ് മുഖ്യമന്ത്രി ഉദ്ദേശിച്ച ബിവറേജസ് കേരളത്തിലെ അർത്ഥത്തിലുള്ള മദ്യവില്പന അല്ല’; മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിവുകളുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ

പഞ്ചാബ് മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ബിവറേജ്സ് അടച്ചിട്ടില്ലെന്ന് ഉദാഹരണമായിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു

കോവിഡ് വ്യാപന ഭീതിയിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ബിവറേജസ് ഔട്ലെറ്റുകൾ അടച്ചിടാൻ പിണറായി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പഞ്ചാബ് മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ബിവറേജ്സ് അടച്ചിട്ടില്ലെന്ന് ഉദാഹരണമായിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

എന്നാൽ, മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിവുകളുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ വാര്യർ രം​ഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദഹേം പ്രതികരണവുമായിട്ടെത്തിയത്.

സന്ദീപ് ജി വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം വസ്തുതാവിരുദ്ധമാണ്. പഞ്ചാബിൽ ലിക്കർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം ഇല്ല. പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റിൽ പറയുന്ന ബിവറേജസ് കേരളത്തിലെ അർത്ഥത്തിലുള്ള മദ്യവില്പന അല്ല .

പഞ്ചാബ് സർക്കാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവ് ഇതാ പങ്കുവെക്കുന്നു . ഇതിൽ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ മദ്യവില്പന ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ മുതൽ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികൾ തന്നെ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button