KeralaLatest NewsNews

സംസ്ഥാനത്ത് രണ്ട് പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആയഞ്ചേരി എസ് മുക്ക്, പൂനൂർ സ്വദേശികൾക്കാണ് കോഴിക്കോട് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും ദുബൈയിൽ നിന്നാണ് എത്തിയത്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതിന് പുറമേ കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

Read also: മ​ലേ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​യ 113 ഇ​ന്ത്യ​ക്കാ​രെ ചെ​ന്നൈ​യി​ലെ​ത്തി​ച്ചു

പൂനൂർ സ്വദേശിപൂനൂർ സ്വദേശി മാർച്ച് 20ന് എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബൈയിൽ നിന്ന് രാവിലെ 4.30ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം (12601) ട്രെയിനിന്റെ ബി 3 കോച്ചില്‍ യാത്ര ചെയ്ത് 21 ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം 108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ആയഞ്ചേരി സ്വദേശി മാർച്ച് 17ന് ഇൻഡിഗോ എയർലൈൻസിൽ രാവിലെ 10.15ന് കരിപ്പൂരെത്തി.11 മണിക്ക് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയ ഇയാൾ ഐസോലേഷനിൽ കഴിയുകയായിരുന്നു. അന്ന് രാത്രി 8 മണിക്കും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടര്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 17 മുതല്‍ 21 വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21 ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button