ന്യൂഡൽഹി: വെയില് കൊണ്ടാല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടാമെന്ന കേന്ദ്ര ആരോഗ്യസഹമന്ത്രിയായ അശ്വിനി ചൗബെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ”ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്. നട്ടുച്ചയ്ക്ക് വെയില് കൊള്ളാന്‍ സായിപ്പും പേപ്പട്ടിയും മാത്രമേ പുറത്തിറങ്ങാറുള്ളൂ എന്ന്. ഇപ്പോള്‍ തോന്നുന്നത് നട്ടുച്ചയ്ക്ക് വെയില് കൊള്ളുന്നത് പേപ്പട്ടിയും സായിപ്പും മാത്രമല്ല കേന്ദ്ര ആരോഗ്യസഹമന്ത്രി കൂടിയാണ്. അദ്ദേഹം കുറേ വെയില് കൊളളുന്നുണ്ടെന്നാണ് തോന്നുന്നത്” എന്ന് ശശി തരൂർ പ്രതികരിച്ചു.
രാവിലെ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങോട് സംസാരിക്കവേയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഒഴിവാക്കാൻ വെയിൽ കൊണ്ടാൽ മതി എന്ന നിർദേശം മുന്നോട്ടുവെച്ചത്. ”11 മണിക്കും 12 മണിക്കും ഇടയില്‍ സൂര്യന് നല്ല ചൂടായിരിക്കും. ഈ സമയത്ത് നമ്മള് പുറത്തിറങ്ങി വെയില് കൊണ്ടാല്‍ ശരീരത്തിലെ വിറ്റാമിന്‍ ഡി കൂടും. ഇതിലൂടെ രോഗപ്രതിരോധശേഷി വര്‍ധിക്കും. അങ്ങനെ കൊറോണ വൈറസിനെ നശിപ്പിക്കാം” എന്നാണ് മന്ത്രി പറഞ്ഞത്.
Post Your Comments