കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ടെലികോം കമ്പനികള്‍ കൊറോണ ബോധവല്കരണ സന്ദേശം ഉപയോക്താക്കളെ കേള്‍പ്പിക്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ അല്ലെങ്കില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഫോണ്‍ വിളിയ്ക്കുമ്പോള്‍ കൊറോണ മുന്നറിയിപ്പ് സന്ദേശം ഒഴിവാക്കാവുന്നതാണ്.
ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള ഈ സന്ദേശം അത്ര വ്യക്തമായി കേള്‍ക്കുന്നില്ല എന്ന് മാത്രവുമല്ല മറ്റ് ഭാഷക്കാര്‍ക്ക് പലര്‍ക്കും മനസിലാവുകയുമില്ല.
ഈ മുന്നറിയിപ്പ് സന്ദേശം എങ്ങനെ നീക്കം ചെയ്യാം. വളരെ എളുപ്പമാണത്.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ ഈ ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ഫോണില്‍ ഡയലര്‍ ഓപ്പണ്‍ ചെയ്ത് ഏതെങ്കിലും നമ്പര്‍ അമര്‍ത്തിയാല്‍ ഈ ശബ്ദം കേള്‍ക്കുന്നത് നില്ക്കും. പകരം റിങ് ശബ്ദം കേള്‍ക്കാനാവും.
ഐഫോണില്‍ നിന്നാണ് നിങ്ങള്‍ ഫോണ്‍ ചെയ്യുന്നത് എങ്കില്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ # ബട്ടന് പ്രസ് ചെയ്താല്‍ ആ ശബ്ദം നിലയ്ക്കും.
ഈ ബട്ടനുകള്‍ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കില്‍. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടന് അമര്‍ത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയില്‍ പെടാത്തതിനാലാണിത്.
എന്നാല്‍ സ്ഥിരമായി ഈ ശബ്ദം ഒഴിവാക്കാന്‍ നിങ്ങള്‍ക്കാവില്ല. അടുത്ത തവണ ഫോണ്‍ വിളിക്കുമ്ബോള്‍ വീണ്ടും നിങ്ങള്‍ ഈ ശബ്ദം കേട്ടേക്കാം. അപ്പോള്‍ വീണ്ടും നേരത്തെ പറഞ്ഞ ബട്ടനുകള്‍ അമര്‍ത്തിയാല്‍ മതി.
Post Your Comments