തിരുവനന്തപുരം : എം.ഇ.എസ് ചെയര്മാന് ഫസല്‍ ഗഫൂര്‍ വിവാദം ആളിക്കത്തുന്നു. പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ . എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂര്‍ ബിജെപി വക്താക്കളെ പരസ്യമായി അധിക്ഷേപിച്ചതിനായിരുന്നു സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്ന മാദ്ധ്യമ പ്രവര്‍ത്തകര്‍ സ്വയം വില്‍ക്കപ്പെടുന്നവരാണോ എന്ന് അവര്‍ തുറന്നു പറയേണ്ടതാണെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
യൂത്ത് ലീഗിന്റെ സമ്മേളനത്തില്‍ ഫസല്‍ ഗഫൂര്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് സന്ദീപിന്റെ പോസ്റ്റ്. കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരെല്ലാം സംഘപരിവാര്‍ വിരുദ്ധരാണെന്നും അതുകൊണ്ടാണ് എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ അവരെ പ്രസംഗിക്കാന്‍ വിളിക്കുന്നതെന്നും ഫസല്‍ ഗഫൂര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണനേയും സന്ദീപ് വാര്യരേയും വ്യക്തിപരമായി ഫസല്‍ ഗഫൂര്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
Post Your Comments