തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിക്ക് കൈയ് കൊടുത്ത കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്റെ അപ്പകഷ്ണം കണ്ടാല്‍ കേരളത്തിലെ ആരും ബിജെപിയിലേക്ക് പോകില്ല. ബിജെപിയിലേക്ക് ചേക്കേറുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരെ കണ്ട ശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കുകയും ചെയ്തു. സിന്ധ്യയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന് ഒപ്പമുള്ള 19 മധ്യപ്രദേശിലെ 19 എംഎല്‍എമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: ജ്യോതിരാധിത്യ സിന്ധ്യയെ പുറത്താക്കിയെന്ന് കോണ്‍ഗ്രസ് : സിന്ധ്യയ്ക്കൊപ്പം 14 എം.എല്‍.എമാരും രാജിവച്ചു
സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. 18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. തെൻറ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ തുടക്കത്തിന് ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ വിശദീകരിക്കുന്നു.
Post Your Comments