ബീജിംഗ്: ചൈനയില്‍ കൊവിഡ് -19 രോഗികളെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. ക്വാന്‍സു നഗരത്തിലാണ് ശനിയാഴ്ച സംഭവമുണ്ടായത്. ഏകദേശം 70ഓളം പേര് കുടുങ്ങിക്കിടക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാത്രി ഏഴരയോടെയാണ് കെട്ടിടം തകര്‍ന്നത്. അതേസമയം ഇതുവരെ മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമം തുടങ്ങി. 2018ലാണ് 80 മുറികളുള്ള ഹോട്ടല്‍ തുറന്നത്. ചൈനയില്‍ കൊറോണവൈറസ് ബാധിച്ചപ്പോള്‍ രോഗികളെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്നു.
ഫുജാന്‍ പ്രവിശ്യയില്‍ 296 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,810 പേര് നിരീക്ഷണത്തിലാണ്. ചൈനയില്‍ കൊവിഡ്-19 ബാധിക്കുന്നവരുടെ എണ്ണം കുറയുമ്പോള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇറ്റലി, ഇറാന്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. ഇന്ത്യയില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Post Your Comments