Latest NewsNewsIndia

ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ ഏറ്റവും നിര്‍ണായക തീരുമാനങ്ങള്‍ … മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു … തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കും

ന്യൂഡല്‍ഹി : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും അതിപ്രധാന കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യുഎസും മൂന്ന് ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിന് കരാറായി. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്‌സോണ്‍മൊബില്‍ കരാറിലും ധാരണയായി. ഭീകരവാദത്തെ ഒരുമിച്ച് നേരിടാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായി.

Read Also : ലോകത്തിന് നാശം ഇസ്ലാമിക ഭീകരവാദം, ഭീകരവാദത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായി പോരാടും ; യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ട്രംപിനും ഭാര്യ മെലനിയയ്ക്കും ഔദ്യോഗിക വരവേല്‍പ് നല്‍കി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്‌നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ ട്രംപ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇന്ത്യയുമായി 21,629 കോടി രൂപയുടെ ഹെലികോപ്റ്റര്‍ കരാര്‍ താനും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഒപ്പിടുമെന്നാണു അഹമ്മദാബാദിലെ ‘നമസ്‌തേ ട്രംപ്’ വേദിയില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ട്രംപിന്റെ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാന കരാറാണിത്.

shortlink

Post Your Comments


Back to top button