ന്യൂഡല്‍ഹി : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി ,ധൈര്യമുണ്ടെങ്കില്‍ തെരെഞ്ഞെടുപ്പില്‍ തനിയ്ക്ക് എതിരായി മത്സരിയ്ക്കാന്‍ ആഹ്വാനം. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്തെ രേഷിംബേഗ് ഗ്രൗണ്ടില്‍ ഭീം ആര്‍മി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു ആസാദിന്റെ വെല്ലുവിളി.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ ആര്‍എസ്എസ് അജണ്ടകളാണ്, അതിനാല്‍ ആര്‍എസ്എസ് മേധാവിയോട് ഞാനൊരു നിര്‍ദേശം വയ്ക്കുകയാണ്, നുണകളുടെ മൂടുപടം വലിച്ചെറിഞ്ഞ് ഗോദയിലേക്ക് വരൂ. ഇത് ജനാധിപത്യമാണ്. ബിജെപിയെന്ന മുഖപടം മാറ്റി, നിങ്ങളുടെ അജണ്ടയുമായി നേരിട്ട് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കൂ. ആളുകള്‍ നിങ്ങളോട് പറയും മനുസ്മൃതിയാണോ ഭരണഘടനയാണോ രാജ്യത്തിന് ആവശ്യമെന്ന് എന്നും ആസാദ് പറഞ്ഞു. രെശിംബാഗ് ഗ്രൗണ്ടില്‍ യോഗം ചേരുന്നതിന് നേരത്തെ ഭീം ആര്‍മിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.
Post Your Comments