കോട്ടയം: കന്യാസ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് വാദം കേള്‍ക്കും. വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി നല്‍കിയത്. ഇതിനെതിരെ പ്രോസിക്യൂഷന് നല്കിയ തടസ്സ ഹർജികളിലും ഇന്ന് വാദം തുടങ്ങും. അതേസമയം ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകില്ല.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം പുറത്തു വന്നു. മിഷണറീസ് ഓഫ് ജീസസിലെ മറ്റൊരു കന്യാസ്ത്രീയാണ് മുളയ്ക്കലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
രാത്രിയാകുമ്ബോള്‍ വീഡിയോ കോള്‍ എത്തും. സ്വന്തം ശരീര ഭാഗങ്ങള്‍ കാണിച്ചു കൊണ്ടാകും വിഡിയോ കോള്‍. അതു പോലെ തിരിച്ചും കാണിക്കാന്‍ ആവശ്യപ്പെടും. മഠത്തില്‍ വച്ച് ബിഷപ്പ് കടന്നു പിടിച്ചെന്നും കന്യാസ്ത്രീ ആരോപിച്ചു. ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ 14 ാം സാക്ഷിയാണ് മൊഴി നല്‍കിയത്. 2015-17 കാലയളവില്‍ കേരളത്തിനു പുറത്ത് സേവനമനുഷ്ഠിക്കവെ ബിഷപ്പുമായി സൗഹൃദമുണ്ടായിരുന്നു. ഇത് മറയാക്കിയാണ് ഫ്രാങ്കോ മുളയക്കല്‍ ഫോണ്‍ ചെയ്യാന്‍ ആരംഭിച്ചത്.
ബിഷപ്പ് ലൈംഗിച്ചുവയോടെ സംസാരിച്ചപ്പോള്‍ താന്‍ അത് വിലക്കി. പിന്നീട് തന്നെ കേരളത്തിലെ മറ്റൊരു മഠത്തിലേയ്ക്ക് മാറ്റി. ഇവിടെ സഹായിയോടൊപ്പം എത്തിയ ഫ്രാങ്കോ രാത്രിയില്‍ മുറിയിലേക്ക് തന്നെ വിളിപ്പിച്ചു. സംസാരത്തിനു ശേഷം പോകാനൊരുങ്ങിയ തന്നെ ബലമായി കയറിപ്പിടിച്ച് ഉമ്മ വെച്ചതായും മൊഴിയില്‍ പറയുന്നു. പേടി കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ബിഷപ്പിന്റെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടാണിത്. പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് ഇവര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. അതു കൊണ്ടു തന്നെ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടില്ല.
വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. കഴിഞ്ഞ നാലു തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായിപീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments