ടോക്കിയോ: ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ 66 യാത്രക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ 136 യാത്രക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഈ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കപ്പല്‍ യോകോഹോമ തീരത്ത് തടയുകയായിരുന്നു.
ഇതില്‍ 138 പേര് ഇന്ത്യക്കാരാണ്.കപ്പലിലുള്ളത്. എണ്‍പതുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.കൊറോണ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളേയും ജീവനക്കാരെയും ക്വാറന്റൈന് ചെയ്തിരിക്കുകയാണ്.
യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും ഇതുവരെ യാത്രക്കാരെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന് ആരോഗ്യ മന്ത്രി കട്സുനോബു കാട്ടോ വ്യക്തമാക്കി. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ഫലം ലഭിച്ചശേഷമേ യാത്രക്കാരെ പുറത്തുവിടൂ എന്നും അദ്ദേഹം അറിയിച്ചു.
കപ്പലിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ച 6 ജീവനക്കാര്‍ക്കും ഒരു യാത്രികനും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ജപ്പാന് അധികൃതര്‍ അറിയിച്ചു. ഇതില്‍ നാല് പേര് ഫിലിപ്പീന്‍സ് പൗരന്മാരാണ്. ഒരാള്‍ യൂ്എസ് പൗരനും മറ്റൊരാള്‍ യുക്രൈന് പൗരനുമാണ്. ജപ്പാനില്‍ ഇതുവരെ 160 പേരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പത്ത് പേരെ ചൈനയിലെ വുഹാനില്‍ നിന്ന് രക്ഷിച്ചുകൊണ്ടുവന്നവരാണ്. അതേസമയം കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നു.
കപ്പലിലുള്ള ഇന്ത്യക്കാരെ പുറത്തെത്തിക്കണമെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിനയ് കുമാര്‍ വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. കപ്പലില്‍ ഷെഫ് ആണ് ബിനയ് കുമാര്‍. കേന്ദ്ര സര്‍ക്കാരിനോടും ലോകാരോഗ്യ സംഘടനയോടുമാണ് ഇന്ത്യന്‍ സംഘം അഭ്യര്‍ത്ഥന നടത്തിയത്.കപ്പലിലുള്ള ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യാക്കാര്‍ക്കായി ഇടപെടണമെന്ന് ബിനയ് കുമാര്‍ ആവശ്യപ്പെട്ടു.
Post Your Comments