ശ്രീനഗർ : ഗ്രനേഡ് ആക്രമണത്തിൽ രണ്ട് ജവാന്മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. നഗറിലെ ലാല്‍ ചൗക്കിലെ തിരക്കേറിയ ചന്തയിൽ സിആർപിഎഫ് സി/171 ബറ്റാലിയനിലെ ജവാന്മാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് ഗ്രാമീണർക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചത്. ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആർപിഎഫ് ഐജി ആർ എസ് ഷായുടെ പ്രതികരണം.
RS Sahi, IG, CRPF, in Srinagar: This is an incident of grenade throwing during the busy Sunday market. 2 CRPF personnel sustained minor injuries. Those who threw the grenade want to create apprehension among locals so that normalcy does not return. https://t.co/BdMNiS6UrP pic.twitter.com/BotyyS7xUk
— ANI (@ANI) February 2, 2020
Jammu & Kashmir: A grenade was lobbed upon the deployed troops of Central Reserve Police Force in Srinagar today; 2 CRPF personnel and 2 civilians sustained minor splinter injuries. Injured evacuated to hospital. (Visuals deferred by unspecified time) pic.twitter.com/b8m9wGI6Pr
— ANI (@ANI) February 2, 2020
#Terrorists lobbed a #grenade in Lal Chowk area of #Srinagar. Two #civilians & two SF personnel sustained injuries. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) February 2, 2020
നഗരകേന്ദ്രത്തിലെ പ്രതാപ് പാർക്കിന് സമീപത്തുള്ള സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) ചില ഉദ്യോഗസ്ഥരെ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതുമുതൽ കടുത്ത നിയന്ത്രണത്തിലാണ് ഈ പ്രദേശം. കഴിഞ്ഞ മാസം ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 16 വയസുകാരന് പരിക്കേറ്റിരുന്നു.
Post Your Comments