ന്യൂഡൽഹി : ഭാര്യമാരേക്കാൾ കൂടുതൽ ഫയലുകളെ സ്നേഹിക്കുന്ന ചില ഉദ്യോഗസ്ഥരാണ് സർക്കാരിന്റെ ശാപമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏതെങ്കിലും ഫയലുകൾ കിട്ടിയാൽ അവർ അതു കയ്യിൽനിന്നു വിടാതെ സൂക്ഷിച്ചിരിക്കും. എത്രകാലം കഴിഞ്ഞാലും കൈവിടില്ല. എന്തിനാണ് ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്നു ചോദിച്ചാൽ മറുപടിയുമുണ്ടാവില്ല. അതേസമയം. സമൂഹത്തിലെ ഉന്നതനാണെങ്കിൽ ഫയൽ പെട്ടെന്നു നീക്കുകയും ചെയ്യും. ഇത്തരക്കാരെ തന്റെ വകുപ്പുകളിൽ ഇനി അനുവദിക്കില്ലെന്ന് വ്യക്തമായ നിർദേശം കൊടുത്തതായി ഗഡ്കരി പറഞ്ഞു. ‘അസോച’മിന്റെ ചെറുകിട ഇടത്തരം വ്യവസായ അവാർഡ് ദാനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Post Your Comments