പട്‌ന: പ്രശാന്ത് കിഷോറിന് ജെഡിയുവില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് നിതീഷ് കുമാര്‍. പൗരത്വ നിയമത്തില്‍ നിതീഷിനെതിരെ വിമര്‍ശനം കടുപ്പിച്ച സാഹചര്യത്തിലാണ് മറുപടി. പ്രശാന്ത് കിഷോറിന്റെ നിരന്തര വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിതീഷ് നിലപാട് കടുപ്പിച്ചത്. പ്രശാന്ത് പല പാര്‍ട്ടികള്‍ക്കും വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നുണ്ട്. അതിന് പ്രശ്‌നമില്ല.
എന്നാല്‍ അദ്ദേഹത്തിന് ജെഡിയുവില്‍ തുടരണമെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളുമായി യോജിച്ച് പോകണം. അല്ലെങ്കില്‍ പുറത്തുപോവേണ്ടി വരുമെന്നും നിതീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.”പ്രശാന്തിന് പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ തുടരാം. എന്നാല്‍ അദ്ദേഹത്തിന് പുറത്തേക്ക് പോകാനാണ് താല്‍പര്യമെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. ജെഡിയുവിന് അതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നും” നിതീഷ് കുമാര്‍ പറഞ്ഞു.അതേസമയം പ്രശാന്ത് കിഷോര്‍ എങ്ങനെയാണ് ജെഡിയുവില്‍ എത്തിയതെന്ന് നിങ്ങള്‍ക്കറിയുമോ?’
‘അമിത് ഷായാണ് കിഷോറിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടാവും. ഒരുപക്ഷേ പ്രശാന്ത് കിഷോര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടാവാമെന്നും’ നിതീഷ് പറഞ്ഞു. നേരത്തെ വിമത സ്വരം ഉയര്‍ത്തിയ പവന്‍ വര്‍മയ്ക്കും നിതീഷ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം അമിത് ഷായ്ക്ക് പ്രശാന്ത് കിഷോര്‍ രൂക്ഷമായ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് അദ്ദേഹത്തിന് മറുപടി നല്‍കിയത്.
Post Your Comments