KeralaLatest NewsNews

വാർഡ് വിഭജനം: ഓർഡിനൻസിൽ ഒപ്പിടുകയില്ല എന്ന ഗവർണറുടെ നിലപാടിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി പിണറായി സർക്കാർ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകാത്തതിനാൽ ബില്ല് കൊണ്ട് വരാൻ പിണറായി സർക്കാർ തീരുമാനിച്ചു. ബില്ലിന് അംഗീകാരം നൽകാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും.

തിരുവനന്തപുരത്ത് രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ നേരത്തെ ഗവർണർ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ സർക്കാർ ബിൽ കൊണ്ടുവരുന്നത്.

അതേസമയം ജനുവരി 30ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തിൽ സഭാ സമ്മേളനം വിളിച്ചുചേർക്കാനാകും സർക്കാർ ഗവർണ്ണറോട് ശുപാർശ ചെയ്യുക.

ALSO READ: ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്ന് പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’ – വി.മുരളീധരന്‍

എന്നാൽ, സര്‍ക്കാരുമായുള്ള തര്‍ക്കം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി . താനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്നത് ചട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നിയമമാണ് പറയുന്നത്. ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button