മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇന്നിറങ്ങും. മുംബൈ സിറ്റിയാണ് എതിരാളി. വൈകിട്ട് 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
.@bengalurufc look to reclaim the summit while @MumbaiCityFC hope to close the gap on the top 4⃣!
More in our #MCFCBFC preview ?#HeroISL #LetsFootball
https://t.co/ThC4X7QqNe— Indian Super League (@IndSuperLeague) January 17, 2020
ഗോവയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനായി ബെംഗളൂരുവിന്റെ ശക്തമായ പോരാട്ടമാകും ഇന്ന് കളിക്കളത്തിൽ കാണാനാകുക. 12മത്സരങ്ങളിൽ 22പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്ക് 24പോയിന്റാണുള്ളത്. 12 മത്സരങ്ങളിൽ 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിക്ക് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തുടർച്ചയായ രണ്ടാം തോൽവിയിലേക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചെന്നൈ തള്ളിയിട്ടത്.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം ചെന്നൈയ്ക്ക് അനുകൂലമായത്. റാഫേല്‍ ക്രിവെല്ലാരോ(57), നെരിജസ് വാസ്‌കിസ് (59 ) എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ഈ ജയത്തോടെ 12 മത്സരങ്ങളില്‍ 15 പോയിന്റുമായി ചെന്നൈയിൽ എഫ് സി എട്ടാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് കുതിച്ചു. 11 മത്സരങ്ങളില്‍ 11 പോയിന്റ് മാത്രമുള്ള ഒമ്പതാം സ്ഥാനത്തു തുടരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്ന സ്ഥിതിയാണുള്ളത്.
Post Your Comments