ഓസ്ട്രേലിയക്കെതിരെ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ ഓസിസ് ഇറങ്ങുമ്പോള്‍ ഋഷഭ് പന്തിന് പകരം മനീഷ് പാണ്ഡെയും ശാര്‍ദുല്‍ ഠാക്കൂറിന് പകരം നവ്ദീപ് സെയ്നിയും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തി. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തുടരും.തോറ്റാല്‍ പരമ്പര നഷ്ടമാകും എന്നതിനാല്‍ ഇന്ത്യക്ക്് ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല. വാംഖഡെയിലേക്കാള്‍ മികച്ച ബാറ്റിംഗ് ട്രാക്കായിരിക്കും രാജ്കോട്ടിലേത് എന്നാണ് പ്രവചനം. എന്നാല്‍ രാജ്കോട്ടില്‍ അവസാനം ഇറങ്ങിയ രണ്ട് ഏകദിനങ്ങളിലും നീലപ്പടയ്ക്ക് തോല്‍വിയായിരുന്നു ഫലം.
ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്( നായകന്‍), ,ലാബൂച്ചനെ,സ്റ്റീവ് സ്മിത്ത്, ആഷ്ടന്‍ ടര്‍ണര്‍, അലക്‌സ് കാരി, ആഷ്ടന്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, സ്റ്റാര്‍ക്, റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ
ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കൊഹ്ലി(നായകന്‍),ലൊകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നല്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര
Post Your Comments