കത്തിക്കരിഞ്ഞ കിളിക്കൂടിന് സമീപം സങ്കടപ്പെട്ട് ഇരിക്കുന്ന രണ്ട് കുങ്കുമ കുരുവികൾ. സൂക്ഷിച്ച് നോക്കുമ്പോഴാണ് കിളിക്കൂട്ടിൽ കത്തിക്കരിഞ്ഞ നിലയിലുള്ള കുഞ്ഞു കുരുവികളുടെ ജഡം കാണാനാകുന്നത്. ഏതോ മനസാക്ഷിയില്ലാത്തവർ കാണിച്ച പണിയാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷോബിയാണ് ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ചത്. ഈ ക്രൂരത ചെയ്തവർ ഈ പോസ്റ്റ് കണ്ട് അവർ ചെയ്തത് എന്താണെന്ന് മനസിലാക്കട്ടെയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റ് വായിക്കാം.
പൊള്ളുന്ന വേദനയിൽ കുങ്കുമ കുരുവികൾ
ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്
ഭാരത പുഴയുടെ മാറിൽ മായന്നൂർ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന്ന പക്ഷികളിൽ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കുടുകളാണ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടത്. ആപ്രദേശത്ത് മദ്ധ്യപിക്കാൻ വരുന്ന ആളുകൾ കൂടുതലാണ്. ഫോട്ടോഗ്രാഫർമാർ ആ സ്ഥലത്തേക്ക് വരുന്നതിന്റെ ദേഷ്യം തീർത്തതാണ്. രാവിലെ പക്ഷിനിരീക്ഷണത്തിന് ചെന്ന ഞങ്ങൾ ആ കാഴച്ച കണ്ട് മരവിച്ചു പോയി. അങ്ങേയറ്റം സങ്കടതോടെയാണ് ഈ ചിത്രങ്ങൾ ഞങ്ങൾ പകർത്തിയത്. പറക്കമറ്റ ബാല്യം ചുട്ടെരിച്ചുപോൾ എന്ത് നേടി മനുഷ്യാ നി. ഈ കുരുവികൾ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞു. പിന്നെ അധികനേരം ആ കാഴ്ച്ച കാണാൻ കണ്ണുനീർ സമ്മതിച്ചില്ല ഞങ്ങൾ തിരിച്ച് പോന്നു.
ഇത് വായിച്ച് കഴിഞ്ഞാൽ പറ്റുമെങ്കിൽ ഒന്ന് ഷയർ ചെയ്യണം. എപ്പോഴെങ്കിലും ഇത് ചെയ്തവർ കാണാനിടയായാൽ അവരുടെ തെറ്റുകൾ അവർക്ക് മനസ്സിലാകും.
https://www.facebook.com/shobi.vdm/posts/2361013547336566
Post Your Comments