Latest NewsKeralaNews

ഹര്‍ത്താലിനിടെ കോഴിക്കോട് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: ഹര്‍ത്താലിനിടെ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ അടിച്ചു തകര്‍ത്തു.കോഴിക്കോട് കുറ്റ്യാടിയിലാണ് പൗരത്വ വിഷയത്തില്‍ എസ്ഡിപിഐ അടക്കമുളള സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സര്‍വീസ് നടത്തിയ ബസുകള്‍ ആക്രമിച്ചത്. ഒരു മാസത്തിനിടെ തകര്‍ത്തത് മൂന്നാമത്തെ ബസാണിത്. പിപി ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം തകര്‍ത്തത്. കുറ്റ്യാടി വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സുകളുടെ ചില്ലുകള്‍ അക്രമികള്‍ അടിച്ച് തകര്‍ക്കുകയും ടയറുകള്‍ കുത്തികീറുകയും ചെയ്തു

ഹര്‍ത്താല്‍ ദിനം കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തിയ പിപി ഗ്രൂപ്പിന്റെ കാമിയോ ബസ് നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടയുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് എടച്ചേരി പൊലീസ് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം പിപി ഗ്രൂപ്പിലെ ബസ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം ബസ്സില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ഡിസംബര്‍ 21ന് നാദാപുരം കല്ലാച്ചിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ഗ്‌ളാസുകള്‍ അടിച്ചു തകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. ഡിസംബര്‍ 17ന് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button