ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡി.ജി.സി.എ.(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍)അധികൃതരെ വിഡ്ഢികളെന്നും മന്ദബുദ്ധികളെന്നും വിശേഷിപ്പിച്ച് ബോയിങ് കമ്പനി ജീവനക്കാര്‍. 2017ല്‍ 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കിടെയാണ് ബോയിങ് ജീവനക്കാര്‍ ഡി.ജി.സി.എ. അധികൃതര്‍ക്കെതിരെ ഇത്തരം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. കമ്പനി പുറത്തുവിട്ട ആഭ്യന്തര രേഖകളിലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്.
വ്യാഴാഴ്ചയാണ് ബോയിങ് കമ്പനിയുടെ ആഭ്യന്തരവിവരങ്ങള്‍ ഉള്‍പ്പെട്ട ഏറ്റവും പുതിയ രേഖകള്‍ അമേരിക്കന്‍ വ്യോമയാന റെഗുലേറ്റര്‍-എഫ്.എ.എയ്ക്കും യു.എസ്. കോണ്‍ഗ്രസിനും കൈമാറിയത്. രണ്ട് അപകടങ്ങളിലായി 346 പേര്‍ മരിച്ചതിനു പിന്നാലെ, 2019ആദ്യം ലോകത്തെ വിവിധ വ്യോമയാന അതോറിറ്റികള്‍ 737 മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഡി.ജി.സി.എയും 737 മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
Post Your Comments