ദോഹ ; യാത്രകാർക്ക് സൂപ്പർ വൈ-ഫൈ സംവിധാനം ഒരുക്കി ഖത്തർ എയർവേയ്‌സ്. മേന മേഖലയിൽ ബോയിങ് 777, എയർബസ് എ350 വിമാനങ്ങളിലെ യാത്രക്കാർക്കു സൂപ്പർ വൈ-ഫൈ സേവനം ആദ്യമായി ലഭ്യമാക്കുന്നതു ഖത്തർ എയർവേയ്‌സാണെന്നു സിഇഒ അക്‌ബർ അൽ ബേക്കർ അറിയിച്ചു.
ജിഎക്‌സ് ഏവിയേഷൻ സാങ്കേതികവിദ്യയിലാണു ഹൈസ്‌പീഡ് ബ്രോഡ്‌ബാൻഡ് സേവനം വിമാനങ്ങളിൽ ലഭ്യമാകുന്നത്. വൈ-ഫൈ സേവനം ഒരു മണിക്കൂർ സൗജന്യമായിരിക്കും. യാത്രയിൽ ഉടനീളം വൈ-ഫൈ വേണ്ടവർ ടിക്കറ്റ് എടുക്കുമ്പോൾ ഇതിനായി അധിക ചാർജ് നൽകണം. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വിമാനത്തിലിരുന്നും ഓഫിസ് ജോലികൾ നിർവഹിക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടമെന്നും അൽ ബേക്കർ പറഞ്ഞു.
ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങളിൽ സൂപ്പർ വൈ-ഫൈ ലഭ്യമാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും, ഇതിലൂടെ യാത്രക്കാർക്ക് ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാനും ഇടതടവില്ലാതെ ഇഷ്‌ട വിഡിയോകൾ കാണാനും ഫെയ്‌സ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യങ്ങൾ ഉപയോഗിക്കാനുമാവുമെന്നും ഇൻമർസാറ്റ് ഏവിയേഷൻ പ്രസിഡന്റ് ഫിലിപ് ബലാം പറഞ്ഞു.
Also read ; ഈ സേവനങ്ങൾ വിമാനത്തിൽ ഉപയോഗിക്കാൻ അനുമതി
Post Your Comments