Latest NewsNewsIndiaInternational

2020 ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് 10.37ന്; എവിടെ നിന്നൊക്കെ കാണാം?; മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങൾ

ന്യൂഡൽഹി: 2020 ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന്. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.37ന് ആരംഭിച്ച് ശനിയാഴ്ച പുലർച്ചെ 2.42ന് അവസാനിക്കും. ‘വുൾഫ് മൂൺ എക്ലിപ്സ്’ എന്നാണ് ഇന്നത്തെ ചന്ദ്ര ഗ്രഹണത്തിന് പറയുക. ഇന്ത്യയിലെ എല്ലായിടത്തുനിന്നും ചന്ദ്രഗ്രഹണം ദൃശ്യമാണ്.

2020ൽ നാല് ചന്ദ്ര ഗ്രഹണങ്ങൾ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഗ്രഹണ സമയം ചാരനിറത്തിൽ ചന്ദ്രനെ കാണാം. ഈ വർഷം- ജൂൺ 5, ജുലൈ 5, നവംബർ 30 എന്നീ തിയ്യതികളിലായിരിക്കും അൽപ്പഛായയുള്ള ചന്ദ്രഗ്രഹണം ദൃശ്യമാകുക. അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം 2021 മേയ് 26നായിരിക്കും കാണാൻ സാധിക്കുക

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, എന്നിവിടങ്ങളിൽ നിന്നും ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ സാധിക്കും. അതേസമയം, അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാവില്ല. എംപി ബിർള പ്ലാനറ്റേറിയം ഡയറക്ടർ ഡെബി പ്രസാദ് ദുരെ അറിയിച്ചു

ഈ ഗ്രഹണത്തിന്റെ കാഴ്ചകള്‍ അതിമനോഹരമായിരിക്കുമെന്നാണ് നേരത്തെയുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രനെ മറയ്ക്കുമ്പോഴാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുക. ഭൂമിയും ചന്ദ്രനും അപൂർണ്ണമായി വിന്യസിക്കുമ്പോഴാണ് അൽപ്പഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്റെ 90 ശതമാനം ഭാഗവും ഭൂമിയാല്‍ മറയ്ക്കപ്പെടുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാങ്കേതികമായി ഇത് പൂര്‍ണ ചന്ദ്രഗ്രഹണം അല്ലെന്ന് ചുരുക്കം. രണ്ട് ഘട്ടങ്ങളിലായാണ് ഗ്രഹണം നടക്കുന്നത് ഇതില്‍ ഏത് ഘട്ടവും ഗ്ലാസ് ഉപയോഗിക്കാതെ തന്നെ കാണാന്‍ സാധിക്കും.

ALSO READ: ഖാസിം സുലൈമാനി വധം: ട്രംപ് പച്ചക്കള്ളം പറയുന്നു? അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്(വീഡിയോ)

അതേസമയം, ഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഇന്നും സജീവമാണ്. ഗർഭിണികൾ ചന്ദ്രഗ്രഹണം വീക്ഷിച്ചാൽ കുട്ടികൾക്ക് വൈകല്ല്യം ഉണ്ടാകുമെന്നുള്ള വിശ്വാസം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതും അന്ധവിശ്വാസവുമാണ്. ഗർഭിണികൾ അടക്കം ആർക്കും ചന്ദ്രഗ്രഹണം നഗ്നനേത്രംകൊണ്ട് വീക്ഷിക്കാവുന്നതാണ്. ഈ സമയത്ത് ഭക്ഷണം കഴിയ്ക്കുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ട്. ജ്യോതിഷികളും മറ്റും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗമനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇതിനൊന്നും ശാസ്ത്രീയമായി ഒരു അടിത്തറയും ഇല്ലെന്ന് തെളിയിക്കപ്പെട്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button