Latest NewsNewsInternational

പൗഡര്‍ കഴിച്ച് 44കാരി; ഇതിനായി ഒരു മാസം ചിലവഴിക്കുന്നത് ഏഴ് ലക്ഷത്തിലധികം രൂപ

ഇംഗ്ലണ്ട്: 44കാരിയായ ഈ വീട്ടമ്മ ദിവസവും കഴിക്കുന്നത് ഒരു ബോട്ടില്‍ പൗഡര്‍. ഇംഗ്ലണ്ട് സ്വദേശിനി ലിസയാണ് പൗഡറിനടിമ. പൗഡര്‍ കഴിക്കുന്ന വിചിത്രമായ ആസക്തിയാണ് ഇവര്‍ക്ക്. യുവതിക്ക് ‘pica syndrome’ എന്ന രോഗമാണെന്നാണ് ഡോക്ടന്മാര്‍ പറയുന്നത്. പെയ്ന്‍ഡ്, ചെളി തുടങ്ങിയ ഭക്ഷണമല്ലാത്തവ കഴിക്കാന്‍ കൊതി തോന്നുന്ന രോഗമാണിത്. എന്നാല്‍ ചികിത്സ കൊണ്ടൊന്നും ഇവര്‍ക്ക് മാറ്റമില്ല. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതിയില്‍ ഈ വിചിത്രമായ ആസക്തി തുടങ്ങിയത്. അഞ്ചാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷമായിരുന്നു അത്. കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം പൗഡര്‍ ഇട്ടുകൊടുക്കുമ്‌ബോഴൊക്കെയാണ് ഈ കൊതി ആദ്യം തോന്നി തുടങ്ങിയത്. ഇപ്പോള്‍ ഓരോ മുപ്പത് മിനിറ്റ് കൂടുമ്‌ബോഴും പൗഡര്‍ കൈയിലെടുക്കുമെന്ന് ലിസ തന്നെ പറയുന്നു.

രാത്രി സമയങ്ങളില്‍ ഇവ കഴിക്കാനുളള ആസക്തി കൂടുതലാണെന്നും ലിസ പറയുന്നു. പൗഡര്‍ വാങ്ങാനായി മാത്രം ലിസ ഒരു മാസം ചിലവഴിക്കുന്നത് ഏഴ് ലക്ഷത്തില്‍ (7,55,000) കൂടുതല്‍ രൂപയാണ്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ആണ് ലിസയ്ക്ക് പ്രിയം. രണ്ട് ദിവസത്തില്‍ കൂടുതല്‍ പൗഡര്‍ ഭക്ഷിക്കാതെ ഇരുന്നിട്ടില്ല എന്നും ലിസ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button