ലണ്ടന്‍ : വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. യാത്രക്കാരുടെ ഹാന്‍ഡ്ബാഗില്‍ മേയ്ക്ക് അപ്പ് വസ്തുക്കള്‍, കാപ്പി പൊടി, ബേബി പൗഡര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതിന് യു.കെ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. ലിക്വിഡുകള്‍ക്കും പൗഡറുകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണു പുറമെ അമേരിയ്ക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും മേയ്ക്ക് അപ്പ് വസ്തുക്കള്‍, കാപ്പി പൊടി, ബേബി പൗഡര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
read also : വർഗീയത തുലയട്ടെ; അഭിമന്യുവിന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ച് സി.കെ വിനീത്
ഇത്തരം സാധനങ്ങള്‍ ബാഗില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നിലുള്ള കാരണം ആസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനം സിഡ്‌നിയില്‍ നിന്നും അബുദാബിയിലേയ്ക്കുള്ള എത്തിഹാദ് ഫ്‌ളൈറ്റിലെ യാത്രക്കാരനില്‍ നിന്നും വളരെ നേര്‍ത്ത ഒരു ഉപകരണം പൗഡറിനുള്ളില്‍ നിന്നും കണ്ടെടുത്തിരുന്നു. സിറിയയില്‍ നിന്നും കൊടുത്തുവിട്ട ഇത് ഭീകരവാദികള്‍ക്കുള്ള ഒരു പുതിയ ആയുധമാണെന്ന് പരിശോധനയില്‍ മനസിലായി. ഇതോടെയാണ് എല്ലാം തരം പൗഡറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments