തിരുവനന്തപുരം: റോഡിൽ ഹൽമറ്റ് വേട്ടയ്ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ പോയാൽ രക്ഷപ്പെട്ടു എന്ന് ഇനി ആശ്വസിക്കാനികില്ല. റോഡിൽ സധാസമയവും കണ്ണ് തുറന്നിരിക്കുന്ന സിസിടിവികൾ കണ്ടാലും മതി പിഴ അടക്കണമെന്ന് കാണിച്ച് നോട്ടീസ് വീട്ടിലെത്തും. ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളാണു നിയമലംഘകരെ കണ്ടുപിടിക്കുന്ന മൂന്നാം കണ്ണായി പ്രവർത്തിക്കുന്നത്.
ഇവയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്നു ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി, വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയ്ക്കു നോട്ടിസ് അയയ്ക്കും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ എറണാകുളത്തെ കൺട്രോൾ റൂം വഴി ശേഖരിച്ചാണു നോട്ടിസുകൾ അയയ്ക്കുന്നത്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ചിത്രം അടക്കമുള്ള നോട്ടിസുകളാണ് ഉടമകൾക്ക് അയച്ചു നൽകുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിന് അകം 500 രൂപ പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.
വകുപ്പിന്റെ ഓഫിസുകളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയോ പിഴ അടയ്ക്കാം. അക്ഷയ കേന്ദ്രങ്ങളിലും പിഴ അടയ്ക്കാൻ സാധിക്കും. നിയമങ്ങളും പരിശോധനകളും കർശനമാക്കുന്നതോടെ എല്ലാവരും ചട്ടങ്ങൾ പാലിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രതീക്ഷ.
Post Your Comments