Latest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ് പദത്തിലേക്ക്

കാബൂൾ: അഷ്റഫ് ഗനി അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി തുടരും. സെപ്റ്റംബർ 28നു നടന്ന തിരഞ്ഞെടുപ്പിൽ ഗനി 50.64% വോട്ടുകൾ നേടിയതായി ആദ്യഘട്ട ഫലം. അട്ടിമറി ആരോപണങ്ങളെ തുടർന്നു തടഞ്ഞുവച്ചിരുന്ന ഫലമാണ് അഫ്ഗാൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്.

97 ലക്ഷം പേരാണു വോട്ടർപട്ടികയിലുള്ളതെങ്കിലും 18 ലക്ഷം പേർ മാത്രമാണു വോട്ടു ചെയ്തത്. ഒക്ടോബർ 19നു പുറത്തു വിടേണ്ടിയിരുന്ന ഫലം അട്ടിമറി ആരോപണങ്ങൾ മൂലം വൈകുകയായിരുന്നു. 39.52% വോട്ടുകൾ ലഭിച്ച മുഖ്യ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ല ഫലം തള്ളി. അപ്പീൽ നൽകുമെന്നും അറിയിച്ചു.

ALSO READ: കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ക്യൂബയില്‍ 43 വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ചു

അന്തിമഫലം വരാൻ ആഴ്ചകളെടുക്കുമെന്നാണു സൂചന. തിരഞ്ഞെടുപ്പു കമ്മിഷൻ ഗാനിക്ക് അനുകൂല നിലപാടെടുക്കുന്നെന്ന വിമർശനമുണ്ട്. അന്തിമഫലം വരെ കാത്തിരിക്കണമെന്ന് അഫ്ഗാനിലെ യുഎസ് അംബാസഡർ ജോൺ ബാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button