അമരാവതി : വിശാഖപട്ടണത്തെ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ സ്‌കോറുയർത്തി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ അഞ്ച് വിക്കറ്റിന് 387 റണ്‍സ് ആണ് നേടിയത്. ഓപ്പണർമാരായ രോഹിത് ശർമ (159), കെ.എൽ.രാഹുൽ (102) എന്നിവരുടെ തകർപ്പൻ സെഞ്ചുറിയും ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
Innings Break!
An absolute run fest here in Visakhapatnam as #TeamIndia post a mammoth total of 387/5 on the board, courtesy batting fireworks by Rohit (159), Rahul (102), Shreyas (53), Rishabh (39).#INDvWI pic.twitter.com/rDgLwizYH4
— BCCI (@BCCI) December 18, 2019
Also read : വിന്‍ഡീസ് ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം; സെഞ്ചുറി അടിച്ച് രോഹിത്തും രാഹുലും
രോഹിത് 28-ാം ഏകദിന സെഞ്ചുറിയും രാഹുൽ മൂന്നാം ഏകദിന സെഞ്ചുറിയുമാണ് വിശാഖപട്ടണത്ത് നേടിയത്. നായകൻ വിരാട് കോഹ്‌ലി ആദ്യ പന്തിൽ പുറത്തായി. രവീന്ദ്ര ജഡേജയും, കേദാർ ജാദവും പുറത്താകാതെ നിന്നു. വെസ്റ്റ് ഇൻഡീസിനായി ഷെൽഡ്രൺ കോട്രൽ രണ്ടും,കീമോ പോൾ അൽസാരി ജോസഫ്, പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. അതേസമയം വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.4 ഓവറിൽ 45 റൺസ് നേടിയിട്ടുണ്ട്.
Post Your Comments