ശരീരത്തിലെ മറ്റേതൊരു ഭാഗത്തപ്പോലെയും നഖത്തിലും പല പ്രശ്നങ്ങളും രോഗങ്ങളുമുണ്ടാകുകയെന്നത് സര്‍വ സാധാരണയാണ്. ചുവപ്പുരാശിയുള്ള വെളുപ്പാണ് സാധാരണ നഖത്തിനുണ്ടാകുക. എന്നാല്‍ ചിലരില്‍ ഇത് മഞ്ഞനിറത്തോടു കൂടിയുമുണ്ടാകാറുണ്ട്. ചില ആളുകളുടെ നഖങ്ങളില്‍ വെളുത്ത കുത്തുകളുണ്ടാകാറുണ്ട്. നഖത്തിന്റെ അടിഭാഗത്തോടു ചേര്‍ന്നുള്ള ചന്ദ്രക്കല പോലെയുള്ള ഭാഗത്തല്ല, മുകള്‍ഭാഗത്ത് അവിടിവിടങ്ങളിലായി ചില വെളുത്ത പാടുകള്‍. ല്യൂക്കോനൈക്കിയ എന്നാണ് ഈ പാടുകള്‍ അറിയപ്പെടുന്നത്.
ഇത്തരത്തിലുള്ള വെളുത്ത കുത്തുകള്‍ നഖത്തിനടിയിലുള്ള വായുകുമിളകള്‍ കാരണമായേക്കും ഉണ്ടാകുക. എന്നാല്‍ ഇവ ചിലപ്പോള്‍ സോറിയാസിസ്, എക്സീമ എന്നിങ്ങനെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങളായും ഉണ്ടാകാറുണ്ട്. സര്‍ക്കോഡിയോസിസ് എന്ന ഒരു അവസ്ഥ കാരണവും നഖത്തില്‍ ഇത്തരം വെളുത്ത കുത്തുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ചര്‍മത്തെയും ശ്വാസകോശത്തേയും ബാധിയ്ക്കുന്ന ഒന്നാണ് ഈ സര്‍ക്കോഡിയോസിസ്.
നഖത്തിന് തീരെ കട്ടി ഇല്ലാതിരിക്കുകയും ഇത്തരം കുത്തുകള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ അതിനെ പ്ല്യൂമര്‍ നെയില്‍ എന്നാണ് പരയുക. ഹൈപ്പോതൈറോയ്ഡ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നു കൂടിയാണ് നഖത്തിലെ ഇത്തരം വെളുത്ത കുത്തുകള്‍. നഖത്തിനു കുറുകെയായി നീളത്തില്‍ രണ്ടു ലൈനുകളുള്‍ കാണുകയാണെങ്കില്‍ ഇത് മലേറിയ, ഹൃദയാഘാതം, കുഷ്ഠം എന്നിങ്ങനെയുള്ള രോഗങ്ങളെ സൂചിപ്പിക്കുന്നതാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
നഖത്തിലെ വെളുത്ത രണ്ട് ലൈനുകള്‍ ഒരു സ്ട്രിപ്സ് പോലെയാണ് കാണുന്നതെങ്കില്‍ ഹൈപ്പോആല്‍ബുമിനിയ എന്ന രോഗത്തിന്റെ ലക്ഷണമാണെന്നും രക്തത്തില്‍ ആല്‍ബുമിന്റെ കുറവു സൂചിപ്പിക്കുന്ന ഒന്നാണ് ഇതെന്നും ചില പഠനങ്ങള്‍ പറയുന്നു. ഇത്തരം ലൈനുകള്‍ കിഡ്നി പ്രശ്നം, ഹൃദയ സംബന്ധമായ പ്രശ്നം, ലിവര്‍ സിറോസിസ്, കൃത്യമല്ലാത്ത ഡയറ്റ് എന്നിവ കാരണവുമുണ്ടായേക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments