നഖത്തിന്റെ നിറം നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാനാകും. നഖത്തിന്റെ വിരലറ്റത്തോട് ചേരുന്നിടത്ത് ബ്രൗണ്‍ നിറവും മറുഭാഗത്ത് വെള്ളനിറവും കാണുന്നത് വൃക്കരോഗത്തിന്റെ സൂചനയാണ്.
ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക. വൃക്ക തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും.
മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ഷീണവും ശ്വാസംമുട്ടും, മുഖത്തും കാലിലും നീര്, ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകുക തുടങ്ങിയ പല ലക്ഷണങ്ങളും വൃക്ക രോഗത്തിന്റെയാവാം.
വൃക്ക തകരാര്‍ ഉണ്ടെങ്കില്‍ വരാവുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ചിലര്‍ക്ക് കൈയ്യിലും കാലിലും നീര് വയ്ക്കാറുണ്ട്. പലരും അത് നിസാരമായാണ് കാണാറുള്ളത്. ശരീരം നീര് വയ്ക്കുന്നത് കിഡ്‌നി തകരാര്‍ ഉണ്ടെന്നതിന്റെ പ്രധാന ലക്ഷണമാണ്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.
രാവിലെ ഉറക്കം എഴുന്നേറ്റാല്‍ ചിലര്‍ക്ക് ക്ഷീണം തോന്നാറുണ്ട്. എത്ര ഉറങ്ങിയിട്ടും ക്ഷീണം കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. അമിതമായ ക്ഷീണം രോഗ ലക്ഷണമാണ്.
മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊന്ന്. ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്‌നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്. പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്‌നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതും കിഡ്‌നി തകരാറിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.
വയറ് വേദനയും ഛര്‍ദ്ദിലും ഉണ്ടാവുകയാണെങ്കില്‍ സൂക്ഷിക്കുക. ഇവ രണ്ടും കിഡ്‌നി തകരാറിന്റെ ലക്ഷണമാണ്. രാവിലെ ഉറക്കം എഴുന്നേറ്റ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തോന്നുകയും ഭക്ഷണത്തിനോട് വെറുപ്പ് തോന്നുകയും ചെയ്യുകയാണെങ്കില്‍ ഉടന്‍ ഡോക്ടറിനെ കാണുക.
ലത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ അതും അല്‍പം ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ്. മൂത്രത്തിലെ രക്തത്തിന്റെ അംശവും മലത്തില്‍ രക്തം കാണുന്നതും എല്ലാം കിഡ്‌നി പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ
വൃക്കരോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
അമിതരക്തസമ്മര്‍ദം വേണ്ടവിധം ചികിത്സിച്ചു നിയന്ത്രിക്കുക.
പ്രമേഹം കണിശമായും നിയന്ത്രിച്ചു നിര്‍ത്തുക.
സ്വയം ചികിത്സ ഒഴിവാക്കുക.
. വര്‍ഷത്തിലൊരിക്കല്‍ പരിശോധനകള്‍ നടത്തുക.
. പുകവലി പൂര്‍ണമായും ഒഴിവാക്കുക.
ലഹരി മരുന്നുകള്‍, മദ്യം എന്നിവ പൂര്‍ണമായും ഒഴിവാക്കുക
. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
Post Your Comments