ന്യൂദല്‍ഹി: പ്രിയങ്കാ വാദ്രയുടെ ദല്‍ഹിയിലെ വസതിയില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിന് പിന്നില്‍ ദുരൂഹത. കോണ്‍ഗ്രസുകാര്‍ തന്നെയാണ് പ്രിയങ്കയുടെ വസതിയില്‍ കയറുകയും പ്രിയങ്കയ്ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്ത് മടങ്ങിയതെന്നാണ് സുരക്ഷാവൃത്തങ്ങൾ നൽകുന്ന വിവരങ്ങളെന്നാണ് ആരോപണം. സംഭവം വിവാദമാക്കിയ കോണ്‍ഗ്രസ് എസ്പിജി പിന്‍വലിച്ചതോടെയാണ് ഇത്തരം പ്രശ്നങ്ങളെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ കയറിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് മനസ്സിലായത്.ചന്ദ്രശേഖര്‍ ത്യാഗിയെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സംഘവുമാണ് പ്രിയങ്കയുടെ വസതിയിലേക്ക് എസ്യുവിയിലെത്തിയത്. രാഹുലിന്റെ വാഹനമാണെന്ന ധാരണയില്‍ ഗേറ്റ് തുറന്നതോടെ കോണ്‍ഗ്രസുകാര്‍ വീടിനുള്ളിലേക്ക് അനുമതിയില്ലാതെ തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്ക ഇവര്‍ക്കരുകില്‍ എത്തുകയും ആവശ്യം എന്തെന്ന് ചോദിച്ചറിയാന്‍ കോണ്‍ഗ്രസ് നേതാവിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മറ്റു പ്രശ്നങ്ങളൊന്നും അവിടെ സംഭവിച്ചിരുന്നില്ല എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഭവത്തിൽ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments