Life Style

വിറ്റാമിന്റെ കുറവ് മൂലം വരുന്ന അസുഖങ്ങള്‍… അറിഞ്ഞിരിയ്ക്കാം

വിറ്റാമിന്റെ കുറവ് പലരും നിസാരമായി കാണാറാണ് പതിവ്. വിറ്റാമിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

വിറ്റാമിന്റെ കുറവ് പലരും നിസാരമായി കാണാറാണ് പതിവ്. തുടക്കത്തില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലും വലിയ കാര്യമാക്കാറില്ല. ശരീരത്തിന്റെയും മനസ്സിന്റെയും വളര്‍ച്ചയ്ക്കും വികാസത്തിനും നല്ല ഭക്ഷണം അത്യാവശ്യമാണ്. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ന്നാലും ചിലപ്പോള്‍ പല പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും. വിറ്റാമിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

വായ്പ്പുണ്ണ്

ചില വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവ് കൊണ്ട് വരുന്നതാണ് വായ്പ്പുണ്ണ്. ഇരുമ്പ് അല്ലെങ്കില്‍ വിറ്റാമിന്‍ ബിയുടെ കുറവ് മൂലമാണ് വായ്പ്പുണ്ണ് വരുന്നതെന്ന് വിദ?ഗ്ധര്‍ പറയുന്നത്. ചില ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളും ക്യാന്‍സര്‍ ചികിത്സയിലും ഹൃദ്രോഗത്തിന്റൈ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും ചിലരില്‍ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഈ മരുന്നുകള്‍ നിര്‍ത്തുന്ന മുറയ്ക്ക് ഇവ മാഞ്ഞുപോകാറുമുണ്ട്.
കാലിന് പുകച്ചില്‍

കാലിനടിയില്‍ പുകച്ചില്‍ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാല്‍ വൈദ്യസഹായം തേടണം. വൈറ്റമിന്‍ ബി 12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന വൈറ്റമിന്‍ ആണിത്. സ്ഥിരമായി ഈ വൈറ്റമിന്‍ ഡഫിഷ്യന്‍സി വന്നാല്‍ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും.

ചുവപ്പോ വെളുപ്പോ നിറത്തിലുള്ള പാടുകള്‍..

ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ മുഴകള്‍, പാടുകള്‍ ഇവ കവിള്‍, കൈ, തുടകള്‍ ഇവിടെയെല്ലാം കാണാം. ഇതിനെ കെരാറ്റോസിസ് പിലാരിസ് എന്നാണ് വിളിക്കുന്നത്. സാധാരണ ഈ പാടുകള്‍ കുട്ടിക്കാലത്ത് കാണുമെങ്കിലും മുതിരുമ്പോള്‍ താനേ അപ്രത്യക്ഷമാകും. ചിലപ്പോള്‍ ഇത് ജനിതക പ്രശ്‌നമാകാം. എന്നാല്‍ ചിലപ്പോള്‍ ജീവകം എ, സി എന്നിവയുടെ അഭാവം മൂലവും ഇങ്ങനെ ഉണ്ടാകാം. പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മുട്ട, മത്സ്യം, കടുംപച്ചനിറത്തിലുള്ള ഇലക്കറികള്‍, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
നഖം പൊട്ടി പോവുക..

നഖം പൊട്ടിപ്പോകുന്നത് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്‌നമാണ്. ബയോട്ടിന്‍ അഥവാ ജീവകം ബി 7 ന്റെ അഭാവം മൂലമാണ് നഖം പൊട്ടുന്നത്. വൈറ്റമിന്‍ ബി 7 ന്റെ അഭാവം മൂലം കടുത്ത ക്ഷീണം, പേശിവേദന ഇവയും ഉണ്ടാകാം. മുട്ടയുടെ മഞ്ഞ, ഇറച്ചി, മാംസ്യം, പാലുല്‍പന്നങ്ങള്‍, നട്‌സ്, പച്ചച്ചീര, ബ്രോക്കോളി, കോളിഫ്‌ലവര്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാവും.

വരണ്ട ചര്‍മവും താരനും…

ചര്‍മം വല്ലാതെ ഡ്രൈ ആകുന്നതും, താരനും വൈറ്റമിന്‍ ഡഫിഷ്യന്‍സി മൂലമാകാം. തലയിലെ താരനും ചര്‍മത്തിന്റെ വരള്‍ച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്‌ലേവിന്‍, പിരിഡോക്‌സിന്‍ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങള്‍ അതായത് മുഴുധാന്യങ്ങള്‍, പൗള്‍ട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുല്‍പന്നങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
മോണയില്‍ നിന്ന് രക്തസ്രാവം…

പല്ല് തേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. വിറ്റാമിന്‍ സിയുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. മുറിവ് ഉണക്കുന്നതിലും പ്രതിരോധശേഷിയിലും വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു, മാത്രമല്ല ഇത് ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും കോശങ്ങളുടെ കേടുപാടുകള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന വ്യക്തികളില്‍ വിറ്റാമിന്‍ സി യുടെ കുറവ് അപൂര്‍വമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button