അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാന്‍ ഹെയര്‍ റിമൂവര്‍ ഉപയോഗിയ്ക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക്. അനാവശ്യരോമങ്ങള്‍ നീക്കം ചെയ്യാന്‍ ഇതിനു പുറമേ വാക്സിങ് ചെയ്യുന്നവരുമുണ്ട്. വാക്സിങ് പൊതുവേ ഒരല്പം ചെലവേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ ചെയ്യാവുന്ന മാര്‍ഗം എന്ന നിലയ്ക്ക് ഹെയര്‍ റിമൂവിങ് ക്രീമുകള്‍ തന്നെയാണ് പലരും ആശ്രയിക്കുക. എന്നാല്‍ ഇവ ഉപയോഗിക്കും മുന്‍പ് ഇവയില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ നിങ്ങള്‍ക്കു ദോഷം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കുക.
പാച്ച് ടെസ്റ്റ് ചെയ്ത ശേഷം വേണം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിക്കാന്‍. ചര്‍മത്തിന് ഇത് എന്തെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നുണ്ടോ എന്നറിയാനാണ് ഇത്. പലരും ഇത് ചെയ്യാറില്ല. ഹെയര്‍ റിമൂവിങ് ക്രീമുകളെ depilatories എന്നാണു പറയുക. ഹെയര്‍ ഫോളിക്കിളിലെ പ്രോട്ടീന്‍ സ്ട്രക്ചര്‍ ബ്രേക്ക് ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇത് സ്കിന്‍ പ്രോട്ടീന്‍ നഷ്ടപ്പെടുത്തും. സ്ഥിരമായി ഉപയോഗിച്ചാല്‍ ഇത് തീര്‍ത്തും നഷ്ടമാകും. ഒപ്പം ചര്‍മം വരളുക, ചൊറിച്ചില്‍ എന്നിവയുമുണ്ടാകും.
പല ഹെയര്‍ റിമൂവിങ് ക്രീമുകള്‍ക്കും ഒരു ബേണിങ് സെന്സേഷനുണ്ട്. ഇത് ഇവയിലെ കെമിക്കലുകളുടെ സാന്നിധ്യം കൊണ്ടാണ്. സ്വകാര്യഭാഗങ്ങളില്‍ ഇവ ഉപയോഗിച്ചാല്‍ ചിലപ്പോള്‍ അലര്‍ജി വരെ ഉണ്ടായേക്കാം. സ്ഥിരമായി ഹെയര്‍ റിമൂവിങ് ക്രീമുകള്‍ ഉപയോഗിച്ച ശേഷം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കില്‍ ഓര്‍ക്കുക, അത് വൈകാതെ ചര്‍മം ഇരുളാന്‍ കാരണമാകും.
Post Your Comments